Capturing Business 360°

“പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത് നിര്‍ണായകമായ കാര്യം”; ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

എബ്രഹാം കുര്യന്‍

സര്‍ക്കാരിന്റെ പ്രകടനം മോശമല്ല. എന്നാല്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ മെച്ചം എന്ന് പറയാനും സാധ്യമല്ല.

കുറെ നല്ല കാര്യങ്ങള്‍ക്കു തുടക്കമിട്ടു. ഇതില്‍ ഏറ്റവും അഭിനന്ദനാര്‍ഹം പൊതു വിദ്യാലയങ്ങളുടെ ആധുനീകരണം ആണ്. ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇത് ചെയ്തിട്ടുള്ളതാണ്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളും ആധുനീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മികച്ചതാണ്. ഈയിടെ കൊച്ചിയില്‍ നടത്തിയ ഡിജിറ്റല്‍ ഉച്ചകോടി നല്ല കാല്‍വയ്പായി വിശേഷിപ്പിക്കാം.

വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതിയുടെ കാര്യത്തില്‍ വലിയ കരുതല്‍ സര്‍ക്കാരിനുണ്ട്.

മൊത്തത്തില്‍ നോക്കുമ്പോള്‍ കാര്യങ്ങള്‍ മോശമല്ല. പത്തില്‍ ഏഴു മാര്‍ക്ക് കൊടുക്കാം.

(വിദ്യാഭ്യാസ സംരംഭകനാണ് ലേഖകന്‍)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/