Capturing Business 360°

മദ്യനയം തിരുത്തിയത് ധീരമായ തീരുമാനം – സനില്‍ എബ്രഹാം

പല കാര്യങ്ങളിലും നല്ല നിശ്ചയദാർഢ്യം ഉള്ളയാളാണ് പിണറായി വിജയന്‍. നോക്കുകൂലി തന്നെ ഉദാഹരണം. പലപ്പോഴും പറഞ്ഞു കേൾക്കുന്നതാണെങ്കിലും ഇപ്പോഴാണ് ഒരു ഉറച്ച തീരുമാനം വന്നത്. ഇത് പോലുള്ള പല കാര്യങ്ങളിലും അദ്ദേഹത്തിന് നല്ല ധീരത ഉണ്ട്. പിണറായി വിജയന്‍ ഒരിക്കലും ഒരു മോശം മുഖ്യമന്ത്രി അല്ല. മദ്യ നയത്തില്‍ സർക്കാർ കൊണ്ടുവന്ന പരിഷ്കാരം വളരെ വളരെ
സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാർ ചെയ്ത അബദ്ധം എന്ന് തന്നെ വിശേഷിപ്പിക്കണം. അത് തിരുത്താന്‍ ആർജ്ജവം കാട്ടിയത് വലിയ കാര്യം തന്നെ. യുഡിഎഫിന്റെ മദ്യ നയം വലിയ അപകടമായി മാറിയിരുന്നു. സർക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. മയക്കു മരുന്ന് ഉപയോഗം കൂടി. പല കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ പണ ലഭ്യതകുറവുണ്ടായ കാലമാണിത്. ഡിമോണിട്ടൈസേഷന്‍, റബ്ബര്‍ വിലയിടിവ്, ജിഎസ്ടി, ഗൾഫിൽ നിന്നുള്ള പണം വരവിന്റെ കുറവ് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടുണ്ടായ വിപണിയിലെ പണ ശോഷണം ഒട്ടൊക്കെ പരിഹരിക്കാന്‍ പുതിയ മദ്യ നയം കൊണ്ട് കഴിഞ്ഞു

വികസനം ഒരു പാപം അല്ല എന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്. ടൂറിസത്തെ ഹർത്താലുകൾ ബാധക്കരുത് എന്നും അദ്ദേഹം പറയുകയുണ്ടായി. പുതിയ കാലഘട്ടത്തിനനുസരിച്ചു നാടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും ആർജ്ജവവും അദ്ധേഹത്തിനുണ്ട്. ഇതിനിടയിലും നേട്ടങ്ങളുടെ ശോഭ കെടുത്തുന്ന ചില കാര്യങ്ങളുണ്ട്. കെഎസ്ആര്ടിസിയെ നന്നായി നയിച്ച രാജമാണിക്യത്തെപ്പോലോരാളെ പൊടുന്നനെ നീക്കിയത്, ജേക്കബ്‌ തോമസിനെ മാറ്റിയത് അങ്ങനെ ചിലത്. സുനില്‍ കുമാറിനെപ്പോലുള്ള ചില മന്ത്രിമാര്‍ നന്നായി പ്രവർത്തിക്കുന്നുണ്ട്. എങ്കിലും മന്ത്രിസഭയുടെ കൂട്ടായ പ്രകടനം നന്നാകാനുണ്ട്. പലപ്പോഴും ഫോക്കസ് മാറി പോകുന്നു. സോഷ്യല്‍ മീഡിയ, മീഡിയ ആക്ട്ടിവിസം സര്ക്കാാരിന്റെ ഫോക്കസ് അനാവശ്യ കാര്യങ്ങളിലേക്ക് തിരിക്കുന്നു എന്നത് ഖേദകരമാണ്.

സർക്കാരിന് എന്റെ മാർക്ക് പത്തില്‍ ഏഴ്

(മാധ്യമ പ്രവര്ത്തകനായ ലേഖകന്‍ ധനകാര്യ വിദഗ്ധനാണ്)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/