Capturing Business 360°

യുഎസ് ടി ഗ്ലോബലിന് 2 ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്സ് പുരസ്‌ക്കാരങ്ങള്‍

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യുഎസ്ടി ഗ്ലോബല്‍ ഗോള്‍ഡന്‍ ഗ്ലോബ്‌ ടൈഗേഴ്സ്അവാര്‍ഡ്സ് 2018ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ‘എക്‌സലന്‍സ് ഇന്‍ ബിസിനസ്‌ലീഡര്‍ഷിപ്’, ‘എക്‌സലന്‍സ് ഇന്‍ ബിസിനസ് ഇന്നൊവേഷന്‍’, എന്നീ പുരസ്‌കാരങ്ങള്‍ മലേഷ്യയിലെ കോലാലംപുരില്‍ വെച്ച് കമ്പനി ഏറ്റുവാങ്ങി.
യുഎസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങള്‍, നൂതന ഓപ്പറേഷനുകള്‍, സാങ്കേതികസംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായസിഎസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയസേവനങ്ങള്‍, നിരന്തരവും ക്രിയാത്മകവുമായആശയവിനിമയത്തിലുള്ളവിശ്വാസംഎന്നിവയെല്ലാം പരിഗണിച്ചാണ് ‘എക്‌സലന്‍സ് ഇന്‍ ബിസിനസ് ഇന്നോവേഷന്‍ പുരസ്‌കാരം’ ലഭ്യമായത്. സര്‍ക്കാരിന് വേണ്ടിയും പൊതുജനാരോഗ്യസ്ഥാപനങ്ങള്‍, സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് നല്‍കിയ നിലവാരമുള്ളസേവനങ്ങള്‍ വിലയിരുത്തിയാണ്‌വിധികര്‍ത്താക്കള്‍യുഎസ് ടി ഗ്ലോബലിനെ പുരസ്‌കാരത്തിനായിതിരഞ്ഞെടുത്തത്.
യുഎസ് ടി ഗ്ലോബല്‍ മലേഷ്യ മേധാവിയായ അമര്‍ഛാജേറിന് ലഭ്യമായ ‘എക്‌സലന്‍സ് ഇന്‍ ബിസിനസ്‌ലീഡര്‍ഷിപ്’ പുരസ്‌കാരം മലേഷ്യയിലെ ജീവിതസാഹചര്യം പരിണമിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു സംഘത്തെ രൂപീകരിക്കുകയും മലേഷ്യയിലെ ജീവിതസാഹചര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രചോദനകരമാണ്. സിലിക്കണ്‍ എഞ്ചിനീയറിംഗ്‌ വിപണി കീഴടക്കി സെമി കണ്ടക്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ മുന്‍നിര സേവന ദാതാവായി യുഎസ് ടി ഗ്ലോബലിനെ മാറ്റുവാനുള്ള പ്രയത്‌നത്തിന് നേതൃത്വം നല്‍കുന്ന പദവിയാണ്അമര്‍ഛാജേര്‍ യുഎസ് ടി ഗ്ലോബലില്‍ വഹിക്കുന്നത്.
മലേഷ്യയില്‍ നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കുക, തദ്ദേശീയ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പുരസ്‌കാര നേട്ടത്തെക്കുറിച്ച്‌ സംസാരിക്കവെ അമര്‍ഛാജേര്‍ അഭിപ്രായപ്പെട്ടു. തെക്ക് കിഴക്കന്‍ ഏഷ്യയുടെ സിലിക്കണ്‍ വാലിയായി മലേഷ്യയെ മാറ്റിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ്തങ്ങളെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ്‌ടൈഗേഴ്സ്അവാര്‍ഡ്സ് 2018 വിധികര്‍ത്താക്കളോട്‌ യുഎസ് ടി ഗ്ലോബല്‍ മലേഷ്യ ടീമിന് വേണ്ടി നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനയം, മനുഷ്യത്വം, സത്യസന്ധത എന്നിങ്ങനെയുള്ള തങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ ബിസിനെസ്സിലും കാത്തുസൂക്ഷിക്കുന്നുവെന്നും ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നതായും അമര്‍ വ്യക്തമാക്കി.
നൂതനമായ ബിസിനസ്‌ സംവിധാനങ്ങളിലെ മികവിനും നേതൃത്വത്തിനും തുടര്‍ച്ചയായ നാലാംവര്‍ഷവും ഗോള്‍ഡന്‍ ഗ്ലോബ്‌ ടൈഗേഴ്സ്അവാര്‍ഡ്‌ സ്വന്തമാക്കുകയെന്നത്‌ യുഎസ് ടി ഗ്ലോബലിന് അഭിമാന നിമിഷമാണ്. ജീവിതസഘചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ്സ്ഥാപനത്തിന്റെ ദൗത്യം. സ്ത്രീ ശാക്തീകരണം, നിസ്സഹായരായവര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക, ഭിന്ന ശേഷിയുള്ളവരെ പ്രാപ്തരാക്കുക, മനുഷ്യക്കടത്ത്തടയുക, വിവിധ സാമൂഹികവികസന പരിപാടികള്‍ നടപ്പിലാക്കുക എന്നിവയിലൂടെ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ പ്രത്യാശവളര്‍ത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്‌ യുഎസ് ടി ഗ്ലോബല്‍.