Capturing Business 360°

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ‘പ്രധാനമന്ത്രി വയ വന്ദന്‍ യോജന’ പദ്ധതിയിലെ നിക്ഷേപപരിധി ഉയര്‍ത്തി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രം ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി വയ വന്ദന്‍ യോജന’പ്രകാരം നിക്ഷേപിക്കുന്നതിനുള്ള പരിധി ഏഴരലക്ഷത്തില്‍നിന്ന് പതിനഞ്ചു ലക്ഷമായി ഉയര്‍ത്തി. പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ട്. മുതിര്‍ന്നപൗരന്‍മാര്‍ക്ക് സാമ്പത്തീക-സാമൂഹിക സുരക്ഷ ഉറപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. നിക്ഷേപപരിധി ഉയര്‍ത്തുന്നതോടെ മാസം പതിനായിരം രൂപവീതം പെന്‍ഷന്‍ ലഭിക്കാനും അര്‍ഹതയുണ്ടാകും. അറുപതോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

നി​ക്ഷേ​പ​ത്തു​ക​യ്ക്കു 10 വ​ര്‍​ഷ​ത്തേ​ക്കു പ്ര​തി​വ​ര്‍​ഷം എ​ട്ടു ശ​ത​മാ​നം പ​ലി​ശ ഗ​വ​ണ്‍​മെ​ന്‍റ് ഉ​റ​പ്പു ന​ല്കു​ന്നു. എ​ല്‍​ഐ​സി​യാ​ണ് ഇ​തി​ന്‍റെ ന​ട​ത്തി​പ്പ്. എ​ല്‍​ഐ​സി​ക്കു ല​ഭി​ക്കുന്ന വ​രു​മാ​നം എ​ട്ടു ശ​ത​മാ​ന​ത്തി​ല്‍ കു​റ​വാ​യാ​ല്‍ വ്യ​ത്യാ​സം കേ​ന്ദ്രം ന​ല്കും.
നേ​ര​ത്തേ നി​ല​നി​ന്ന വ​രി​ഷ്‌​ട പെ​ന്‍​ഷ​ന്‍ ബീ​മ യോ​ജ​ന പേ​രു​മാ​റ്റി അ​വ​ത​രി​പ്പി​ച്ച​താ​ണു വ​യ​വ​ന്ദ​ന്‍ യോ​ജ​ന. വ​രി​ഷ്‌​ട പെ​ന്‍​ഷ​നി​ല്‍ 3.11 ല​ക്ഷം പേ​ര്‍ ചേ​ര്‍​ന്നി​രു​ന്നു. വ​യ​വ​ന്ദ​ന്‍ യോ​ജ​ന​യി​ല്‍ 2.23 ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ ഉ​ള്ള​ത്.