Capturing Business 360°

15,000 കോടി മുതൽമുടക്കിൽ മുംബൈയില്‍ തീരദേശപാത വരുന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: മുംബൈ നഗരത്തിന് സമാന്തരമായി 15000 കോടിയുടെ തീരദേശപാത വരുന്നു. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്ന ഒക്ടോബറില്‍ ആരംഭിക്കും. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വിരാമം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
നഗരത്തിലെ പ്രിന്‍സസ് സ്ട്രീറ്റ് മുതല്‍ കാന്തിവാലി വരെ നീളുന്ന ഏട്ടുവരി പാതയാണ് രൂപകല്‍പന്ന ചെയ്തിരിക്കുന്നത്.ഭൂരിഭാഗവും കടലിലൂടെ ഉള്ള 29. 2 കിലോമീറ്റര്‍ പദ്ധതിക്ക് 186 ഏക്കര്‍ സ്ഥലം മണ്ണിട്ട് നികത്തേണ്ടി വരും. പാതയില്‍ നിന്നും വിവിധ മേഖലകളിലേക്ക് ഇറങ്ങാന്‍ ബൈപ്പാസ് റോഡുകളും നിര്‍മ്മിക്കും. രണ്ടു ഘട്ടമായി ആണ് പദ്ധതി പൂര്‍ത്തിയാക്കുക.ഈ വര്‍ഷം ഒക്ടോബറില്‍ പദ്ധതി തുടങ്ങാനാണ് തീരുമാനം.ഒന്നാം ഘട്ടം 2022 ന് പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കും. 2024ലോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.