Capturing Business 360°

കേരളത്തിൽ ഇനിയും നിക്ഷേപം നടത്തും -എം.എ. യൂസുഫലി

ന്യൂഏജ് ന്യൂസ്

കൊ​ച്ചി: ലാ​ഭം നോ​ക്കി​യ​ല്ല ബോ​ള്‍​ഗാ​ട്ടി പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തെന്നും താ​ന്‍ തു​ട​ങ്ങു​ന്ന ഏ​റ്റ​വും ന​ല്ല സം​രം​ഭം സ്വ​ന്തം നാ​ട്ടി​ല്‍​ത​ന്നെ വേ​ണ​മെ​ന്ന ചി​ന്ത​യാ​ണ്​ ഇ​തി​ന്​ പി​ന്നി​ലെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. ഏ​ത്​ രാ​ജ്യ​ത്തു​പോ​യാ​ലും കേ​ര​ള​ത്തി​​െന്‍റ മാ​ന​വ​വി​ഭ​വ​ശേ​ഷി​യെ​ക്കു​റി​ച്ചും പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചും താ​ന്‍ പ​റ​യും. ബോ​ള്‍​ഗാ​ട്ടി പ​ദ്ധ​തിയോടെ കേരളത്തിലെ നിക്ഷേപങ്ങൾ അവസാനിപ്പിക്കുകയല്ലെന്നും മികച്ച അവസരങ്ങൾ കണ്ടെത്തി ഇനിയും കേരളത്തിൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇ​ന്ത്യ​യി​ല്‍ 14,000 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന ലു​ലു ഗ്രൂ​പ്പി​​െന്‍റ പ്ര​ഖ്യാ​പ​നം ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ബോ​ള്‍​ഗാ​ട്ടി​യി​ലെ ലു​ലു അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍​വെ​ന്‍​ഷ​ന്‍ സ​െന്‍റ​റി​​െന്‍റ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ യൂ​സു​ഫ​ലി അ​നു​ഭ​വ​ങ്ങ​ളും ഭാ​വി​പ​ദ്ധ​തി​ക​ളും പ​ങ്കു​വെ​ച്ച​ത്. കേ​ര​ളം ഷോ​പ്പി​ങ്​ ഡെ​സ്​​റ്റി​നേ​ഷ​ന്‍ ആ​കു​ന്ന​തി​ല്‍ ​സ​ന്തോ​ഷ​മു​ണ്ട്. കൊ​ച്ചി​യി​ലെ ലു​ലു മാ​ളാ​ണ്​ ഇ​തി​ന്​ തു​ട​ക്ക​മി​ട്ട​ത്. താ​ന്‍ ലോ​ക​ത്തി​​െന്‍റ എ​ല്ലാ ഭാ​ഗ​ത്തും നി​ക്ഷേ​പം ന​ട​ത്താ​റു​ണ്ട്. കേ​ര​ള​ത്തെ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. കേ​ര​ളം നി​ക്ഷേ​പ​സൗ​ഹൃ​ദ സം​സ്​​ഥാ​ന​മ​ല്ലെ​ന്ന കാ​ഴ്​​ച​പ്പാ​ടി​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ലു​ലു​മാ​ള്‍ തു​ട​ങ്ങി​ല്ലാ​യി​രു​ന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

വി​വാ​ദ​ങ്ങ​ള്‍ ശ​ക്​​ത​മാ​യ​​പ്പോ​ള്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ ബോ​ള്‍​ഗാ​ട്ടി പ​ദ്ധ​തി​യി​ല്‍​നി​ന്ന്​ പി​ന്മാ​റാ​ന്‍ താൻ ആ​ലോ​ചി​ച്ചു. എ​ന്നാ​ല്‍, പ​ദ്ധ​തി ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന്​ പ​റ​ഞ്ഞ​വ​രാ​യി​രു​ന്നു വി​മ​ര്‍​ശ​ക​രേക്കാ​ള്‍ കൂ​ടു​ത​ല്‍. പി​ന്മാ​റി​യാ​ല്‍ ലോ​ക​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും നി​ക്ഷേ​പം ന​ട​ത്തു​ന്ന ത​നി​ക്ക്​ സ്വ​ന്തം നാ​ട്ടി​ല്‍ ഒ​രു സം​രം​ഭം തു​ട​ങ്ങാ​നാ​യി​ല്ല എ​ന്ന സ​ന്ദേ​ശ​മാ​കും ലോ​ക​ത്തി​ന്​ ന​ല്‍​കു​ക. അ​ത്​ ഭാ​വി​ത​ല​മു​റ​യോ​ടു​ള്ള നീ​തി​കേ​ടു​കൂ​ടി​യാ​കും. ഇ​തോ​ര്‍​ത്ത്​ പി​ന്നീ​ട്​ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ചി​ന്തി​ച്ച​പ്പോ​ള്‍ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും മ​റി​ക​ട​ക്കാ​ന്‍ ക​രു​ത്ത്​ ല​ഭി​ച്ചു. 300​0 കോ​ടി മു​ത​ല്‍​മു​ട​ക്കു​ള്ള ലു​ലു​മാ​ളി​നു​വേ​ണ്ടി താ​ന്‍ ര​ണ്ട്​ സെന്റ്​ കൈ​യേ​റി​യെ​ന്ന്​ പ​റ​ഞ്ഞ്​ ചി​ല​ര്‍ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്​ വേ​ദ​നി​പ്പി​ച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മ​റ്റ്​ രാ​ജ്യ​ങ്ങ​െ​ള​ക്കാ​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ബോ​ള്‍​ഗാ​ട്ടി​യി​ലെ ക​ണ്‍​വെ​ന്‍​ഷ​ന്‍ സ​െന്‍റ​റി​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​​ല്‍​നി​ന്ന്​ വി​മാ​ന​മാ​ര്‍​ഗം എ​ത്താ​നു​ള്ള സൗ​ക​ര്യം കൊ​ച്ചി​യു​ടെ നേ​ട്ട​മാ​ണ്. സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക്​ വ​രു​ന്ന​വ​ര്‍​ക്ക്​ ഒ​ഴി​വു​സ​മ​യം സ​മീ​പ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും ബോ​ട്ടി​ങ്​ ന​ട​ത്താ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന സ​വി​ശേ​ഷ​ത​യും കൊ​ച്ചി​ക്കു​ണ്ട്. രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക്​ കൊ​ച്ചി വേ​ദി​യാ​കുമ്പോൾ പൊ​തു​ഗ​താ​ഗ​ത, ​വ്യാ​പാ​ര മേ​ഖ​ല​ക​ള്‍​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​നു​മെ​ല്ലാം അ​തി​​െന്‍റ ഗു​ണം കി​ട്ടും. ഇ​ത്​ കേ​ര​ള​ത്തി​​െന്‍റ സമ്പദ്വ്യ​വ​സ്​​ഥ​ക്ക്​ ഉ​ണ​ര്‍​വേ​കും.

കാ​ക്ക​നാ​ട്​ ഇ​ന്‍​ഫോ പാ​ര്‍​ക്കി​ല്‍ 10,000 പേ​ര്‍​ക്ക്​ ജോ​ലി ചെ​യ്യാ​വു​ന്ന സൈ​ബ​ര്‍ ​ട​വ​ര്‍ ര​ണ്ട്​ മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കും. തി​രു​വ​ന​ന്ത​പു​രം ലു​ലു​മാ​ളും പൂ​ര്‍​ത്തി​യാ​യി​വ​രു​ക​യാ​ണ്. തൃ​ശൂ​രി​ലെ ക​ണ്‍​വെ​ന്‍​ഷ​ന്‍ സ​െന്‍റ​ര്‍ വി​പു​ലീ​ക​രി​ക്കും. നാ​ട്ടി​ക​യി​ല്‍ ഷോ​പ്പി​ങ്​ കേ​ന്ദ്രം ആ​ഗ​സ്​​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. വി​ശാ​ഖ​പ​ട്ട​ണം, ഹൈ​ദ​രാ​ബാ​ദ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഷോ​പ്പി​ങ്​ മാ​ളു​ക​ളും തെ​ല​ങ്കാ​ന​യി​ല്‍ ഭ​ക്ഷ്യ​സം​സ്​​ക​ര​ണ യൂ​നി​റ്റും വൈ​കാ​തെ തു​ട​ങ്ങും. ബ്രി​ട്ട​നി​ല്‍ സാ​ന്നി​ധ്യം ശ​ക്​​തി​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. 2020നു​മു​മ്ബ്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍, ഇൗ​ജി​പ്​​ത്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​റ​ക്കും. 2020 ആകുമ്പോ​ഴേ​ക്കും ലു​ലു ഗ്രൂ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍ 30,000 ആ​കും. അദ്ദേഹം പറഞ്ഞു.