Capturing Business 360°

സാങ്കേതിക തകരാര്‍ : 12 ലക്ഷം കാറുകള്‍ ഔഡി തിരികെ വിളിക്കുന്നു

ന്യൂഏജ് ന്യൂസ്

ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി തങ്ങളുടെ 12 ലക്ഷം കാറുകള്‍ തിരികെ വിളക്കാന്‍ തീരുമാനിച്ചതായി വാർത്തകൾ. വാഹനത്തിന്റെ ഇലക്‌ട്രിക് കൂളന്റ് പമ്പിൽ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതു കാരണം വാഹനത്തിനു തീ പിടിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

സുരക്ഷ പരിഗണിച്ചും പ്രശ്‌നം പരിഹരിക്കുന്നതിനും വേണ്ടിയാണ് കമ്പനി അടിയന്തരമായി കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ലോക വ്യാപകമായിട്ടാണ് കമ്പനി കാറുകള്‍ തിരിച്ച്‌ വിളിച്ചക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍ തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

അമേരിക്കയില്‍ നിന്നും മൂന്നു ലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിക്കും. നിലവില്‍ ഡീലര്‍മാര്‍ പമ്പുകൾ മാറ്റിവച്ച്‌ പ്രശ്‌നം പരിഹരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സാങ്കേതിക തകരാര്‍ കാരണം ചില മോഡലുകള്‍ ഔഡി തിരിച്ചു വിളിച്ചിരുന്നു.