Capturing Business 360°

യുഎസ്ടി ഗ്ലോബല്‍ ഒക്ലഹോമ സര്‍വകലാശാലയുമായി ധാരണയില്‍

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: മുന്‍നിര ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യുഎസ്ടി ഗ്ലോബല്‍ ഒക്ലഹോമ സര്‍വകലാശാലയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗലാഗ്ലി കോളേജ്ഓഫ്എഞ്ചിനീയറിംഗ്, ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്എംഎസ് പ്രോഗ്രാം വഴിയാണ്ഒക്ലഹോമ സര്‍വകലാശാലയുമായി ധാരണയിലായത്. യുഎസ് ടി ഗ്ലോബലിന്റെ ഇന്‍ഫിനിറ്റിലാബ്സും സര്‍വകലാശാല വിദ്യാര്‍ത്ഥികളും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ മുഖേന ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരമൊരുങ്ങുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, റോബോട്ടിക്‌സ്‌ പ്രോസസ്സ് ഓട്ടോമേഷന്‍, യുഐ/ യു എക്‌സ് , സോഷ്യല്‍, മൊബൈല്‍, ഓഗ്മെന്റഡ്‌റിയാലിറ്റി, ഇന്റര്‍നെറ്റ്ഓഫ്തിങ്ങ്‌സ്, ബ്ലോക്ക് ചെയിന്‍, സൈബര്‍സുരക്ഷ, ഡിസൈന്‍ തിങ്കിങ് ആന്‍ഡ് എന്റര്‍പ്രൈസ് കമ്പ്യൂട്ടിങ് എന്നീ മേഖലകളില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ മികവുകള്‍ സൃഷ്ടിക്കുകയാണ്‌ യുഎസ് ടി ഗ്ലോബലിന്റെ ഇന്‍ഫിനിറ്റിലാബ്‌സ്. യുഎസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള ഉപഭോക്താക്കളുടെ ബിസിനസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അക്കാദമിമികവ് പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയകരാര്‍. 3 മുതല്‍ 6 മാസംവരെയാണ്‌ വിദ്യാര്ഥികള്‍ക്ക് അനുവദിക്കുന്ന ഇന്റേണ്‍ഷിപ്കാലയളവ്.
യുഎസ് ടി ഗ്ലോബല്‍ മുന്നോട്ട്‌വയ്ക്കുന്ന നൂതന സേവനങ്ങളിലെ മുഖ്യഘടകമാണ് ഇന്‍ഫിനിറ്റിലാബ്‌സ്. സാങ്കേതിക സംവിധാനങ്ങള്‍, മനുഷ്യകേന്ദ്രീകൃതമാതൃകകള്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്ഥാപനത്തിന്റെ പങ്കാളികള്‍, മുന്‍നിരഗവേഷണ – വികസന സേവനങ്ങള്‍ എന്നിവയുടെ സംഗമമാണ്ഇതിലൂടെ സാധ്യമാകുന്നത്. യുഎസ് ടി ഗ്ലോബല്‍ ജീവനക്കാര്‍ക്ക് മുന്‍നിര സാങ്കേതികവിദ്യകള്‍ക്ക് പുറമെ, ലോക നിലവാരമുള്ള ആര്‍ &ഡി സ്ഥാപനങ്ങളിലേക്കും നവയുഗ സ്റ്റാര്‍ട്ടപ്പുകളിലേക്കുമുള്ള ലഭ്യതയ്ക്കും ഇന്‍ഫിനിറ്റി ലാബ്‌സ്അവസരമൊരുക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക്‌ യുഎസ് ടി ഗ്ലോബലുമായിചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ അവരുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന്ഒക്ലഹോമ യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ആന്‍ഡ് ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സങ്കീര്‍ണ്ണമായ ഡാറ്റ സയന്‍സ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്എംഎസ് പ്രോഗ്രാംസഹായകമാകുമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു. അല്‍ഗോരിതമിക്‌ഡെവലപ്‌മെന്റ്, പ്രോഗ്രാമിങ്ങ്മികവ്, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ്, സാങ്കേതികത അടിസ്ഥാനത്തിലുള്ള വ്യവസായങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുവാനുമുള്ള സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ്ഞങ്ങളുടെ കൃത്യതയാര്‍ന്ന പാഠ്യപദ്ധതി. കോര്‍പറേറ്റുകള്‍ക്ക്എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ്‌ യുഎസ്ടി ഗ്ലോബല്‍ ഒക്ലഹോമ യൂണിവേഴ്‌സിറ്റി ഡി എസ് എ പ്രോഗ്രാമുമായി സഹകരിക്കുന്നതിലൂടെ ലഭ്യമാകുന്നത്എന്ന്അദ്ദേഹം വിശദമാക്കി.
ഒക്ലഹോമയൂണിവേഴ്‌സിറ്റിയുമായി സഹകരിക്കുന്നതില്‍ യുഎസ് ടി ഗ്ലോബല്‍ അത്യധികം ആഹ്ലാദിക്കുന്നുവെന്നു യുഎസ് ടി ഗ്ലോബല്‍ ചീഫ്ഓപ്പറേറ്റിങ്ങ്ഓഫീസര്‍ അരുണ്‍ നാരായണന്‍ അഭിപ്രായപ്പെട്ടു. ബിസിനസ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നവീനമായ മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിഭാധനര്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നും, ഈ പങ്കാളിത്തം വിദ്യാര്‍ത്ഥികള്‍ക്ക്തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്തുന്നതിനു മികച്ച അടിത്തറ നല്‍കുമെന്ന്‌ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.