Capturing Business 360°

മെയ്ഡ് ഇന്‍ ഇന്ത്യ പോളോ VRട ഇന്‍ഡൊനീഷ്യയില്‍

ന്യൂഏജ് ന്യൂസ്

മെയ്ഡ് ഇന്‍ ഇന്ത്യ ഫോക്‌സ്‌വാഗണ്‍ പോളോ VRട ഇന്‍ഡൊനീഷ്യയില്‍ പുറത്തിറക്കി. 2018 ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ മോട്ടോര്‍ ഷോയിലാണ് പുതിയ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. കൂടുതല്‍ കരുത്ത് നല്‍കുന്ന എന്‍ജിനാണ് പോളോ VRടന്റെ പ്രത്യേകത. 1.2 ലിറ്റര്‍ TടI ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുള്ള അഞ്ചാം തലമുറ പോളോ TടI അടിസ്ഥാനത്തില്‍ നിര്‍മിച്ച VRട പതിപ്പ് 139 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകും. സ്റ്റാന്റേഡ് പോളോ 104 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്.
കരുത്തിന് പുറമേ പോളോയുടെ രൂപത്തിലും ചെറിയ മാറ്റങ്ങളുണ്ട്. ബ്ലാക്ക് ഫ്രണ്ട് ബംബര്‍, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ബ്ലാക്ക് മിറര്‍, ബ്ലാക്ക് അലോയി വീല്‍, വശങ്ങളിലെ VRട ഡീകല്‍സ് എന്നിവ പുറത്തെ മാറ്റങ്ങളാണ്. അകത്തേക്കു വന്നാല്‍ റഗുലര്‍ പോളോയില്‍ നിന്ന് വലിയ മാറ്റങ്ങളില്ല. ഡ്രൈവിങ് സുഖകരമാക്കാന്‍ ഡ്രൈവര്‍ ആം റസ്റ്റ് ഇടംപിടിച്ചു. എസ്ഡി കാര്‍ഡ് സ്ലോട്ട്, യുഎസ്ബി, ഐപോഡ് സപ്പോര്‍ട്ട്, സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തുണ്ട്.
പോളോ ഏഠ TടI മോഡലില്‍ നല്‍കിയ അതേ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് പോളോ VRടനും കരുത്തേകുന്നത്. 308 മില്ല്യണ്‍ ഇന്‍ഡോനീഷ്യന്‍ റുപ്പിയാണ് (14,69,160 രൂപ) വാഹനത്തിന്റെ വില. സ്റ്റാന്റേഡ് പോളോയെക്കാള്‍ 30 മില്ല്യണ്‍ ഇന്‍ഡൊനീഷ്യന്‍ റുപ്പി (143100 രൂപ) കൂടുതലാണ് വില. ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.