Capturing Business 360°

ഐപിഒ വിപണി സജീവം; ജൂണ്‍ പാദത്തില്‍ 12 പുതിയ ഐപിഒ കൂടി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനം പാദങ്ങളിലായി രാജ്യത്തെ ഐപിഒ വിപണി സജീവമാണ്. ജൂണ്‍ പാദത്തില്‍ 12 കമ്പനികള്‍ കൂടി ഐപിഒ വിപണിയില്‍ എത്താന്‍ പദ്ധതി ഇടുന്നുണ്ട്. അടുത്ത് രണ്ട് മാസത്തിനുള്ളില്‍ ഐപിഒ വഴി 170 ബില്യണ്‍ രൂപയുടെ ധനസമാഹരണം നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐപിഒ വഴി 843.57 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
എച്ച്ഡിഎഫ്‌സി അസ്സെറ്റ് മാനേജ്‌മെന്റ് ഈ പാദത്തില്‍ ഐപിഒ വിപണിയില്‍ എത്താന്‍ ലക്ഷ്യമിടുന്നുണ്ട്.
ദേവി സീഫുഡ്, നിന്തി സീ ഫുഡ് തുടങ്ങിയ കമ്പനികളും ഐപിഒ വിപണിയില്‍ ഉടന്‍ എത്തുമെന്നാണ് സൂചന. സെബിയുടെ അനുമി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും ഇവര്‍ ഐപിഒയുടെ തീയതി പ്രഖ്യാപിക്കുക .
നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് അടുത്തിടെ നടന്ന ഐപിഒകളില്‍ ഭൂരിഭാഗത്തിനും ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഐപിഒ വിപണിയിലേക്ക് നിക്ഷേപകര്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്ന പ്രവണതയാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ സാമ്പപത്തിക വര്‍ഷം വിപണിയില്‍ എത്തിയ ഐപിഒകളില്‍ പലതും വന്‍ വിജയം നേടിയിരുന്നു
2018 ആദ്യ പാദത്തില്‍ 14 കമ്പനികളുടെ ചേര്‍ന്ന് ഐപിഒ വഴി 185.91 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് മടങ്ങാണ് വര്‍ധന രേഖപെടുത്തിയിരിക്കുന്നത്.