Capturing Business 360°

ബി എം ഡബ്ല്യൂ എക്സ് ത്രീ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ന്യൂഏജ് ന്യൂസ്

ബി എം ഡബ്ല്യൂവിന്റെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. x സീരീസിലുള്ള രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. xDrive 20d Expedition and xDrive 20d Luxury Line. ബി എം ഡബ്ല്യൂ ഇന്ത്യയിൽ വിറ്റഴിക്കുന്നത്തിന്റെ മുപ്പതു ശതമാനം കയ്യടക്കുന്നത് എക്സ് സീരിസിൽ പെട്ട കാറുകളാണ്. എക്സ് വൺ ലോഞ്ച് ചെയ്തതോടെ അത് നാല്പത്തിരണ്ടു ശതമാനമായി ഉയർന്നിരുന്നു. വർധിച്ച സ്വീകാര്യത തന്നെയാണ് എക്സ് ത്രീ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിലൂടെ ബി എം ഡബ്ല്യൂ ലക്ഷ്യമിടുന്നത്.
വലിയ കിഡ്നി ഗ്രില്ലുകളും സെപ്പറേറ്റഡ് എൽ ഇ ഡി ഹെഡ് ലാംപ് ക്ലസ്റ്ററും ചേർന്ന്മികച്ച അഗ്രെസ്സിവ് ആയ ലുക്ക് എക്സ് ത്രീയ്ക്കു നൽകുന്നു. ബമ്പറിലെ എയർ ഇൻ ടെയ്ക്കും എൽ ഇ ഡി ഫോഗ് ലാമ്പും റീഡിസൈൻ ചെയ്തത് കാഴ്‌ചയിലെ ഭംഗി കൂട്ടുന്നു. പതിനെട്ട് ഇഞ്ച് വരുന്ന അലോയ് വീലുകളാണ് എക്സ് ത്രീക്ക് നൽകിയിരിക്കുന്നത് ഇരുപത്തിയൊന്നിഞ്ചിന്റെ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. കൂടാതെ പുതിയ റാപ് എറൗണ്ട് 3D എൽഇഡി ലാമ്പുകൾ പിൻഭാഗത്തിന്റെ അഴക് കൂട്ടുന്നു .

മുൻ മോഡലിനെ അപേക്ഷിച്ച് അൻപത്തി അഞ്ചു കിലോയോളം ഭാരം കുറക്കാൻ ബി എം ഡബ്ല്യൂവിനുകഴിഞ്ഞിട്ടുണ്ട്. ഉള്ഭാഗത്തേക്കു കടക്കുമ്പോൾ പ്രകടമായ മാറ്റങ്ങളാണുള്ളത്. സിസ്ത് ജനറേഷൻ ഐ ഡ്രൈവ് ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് അതിലൊന്ന്. ടച് സ്ക്രീൻ ,ജെസ്റ്റർ, വോയിസ് ഇൻപുട്ടുകൾ സപ്പോർട്ട് ചെയ്യുന്ന സിസ്റ്റം ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യും. ഹർമാന്റെ അറുനൂറു വാട്ട് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ഡിഫറെൻഷ്യൽ ബ്രേക്ക്, ഡൈനാമിക് ട്രാൿഷൻ കണ്ട്രോൾ,അഡാപ്റ്റീവ് സസ്‌പെൻഷൻ,ഹിൽ സ്റ്റാർട്ട് അസ്സിസ്റ്റൻസ് ഹിൽ ഡിസെന്റ കണ്ട്രോൾ ബി എം ഡബ്ല്യൂ കണക്ട് ഡ്രൈവ് എന്നിവയാണ് മറ്റു സൗകര്യങ്ങൾ.

140 ബി എച് പി കരുത്തും നാനൂറ്‌ എൻ എം ടോർക്കുമുള്ള 1995 സി സി എൻജിനാണ് പുതിയ എക്സ് ത്രീ ക്കു നൽകിയിരിക്കുന്നത്. 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 8 സെക്കൻഡുകൾ മാത്രം മതി. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു.

ഓഡി ക്യൂ 5 , മെഴ്സിഡസ് ബെൻസ് ജി എൽ സി, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്,വോൾവോ എക്സ് സി 60 തുടങ്ങിവക്ക് മൂന്നാം തലമുറ എക്സ് ത്രീ എതിരാളിയാവുമെന്ന് തീർച്ചയാണ്. ഈ വർഷം തന്നെ പുതിയ എക്സ് ത്രീയുടെ പെട്രോൾ വേരിയന്റ് പുറത്തിറക്കുമെന്ന് ബി എം ഡബ്ല്യൂ ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു.