Capturing Business 360°

എല്ലാവര്‍ക്കും കാഴ്ച നല്കാന്‍ പഴയ കണ്ണടകള്‍ ടൈറ്റന്‍ ഐപ്ലസില്‍ ദാനം ചെയ്യാം

ന്യൂഏജ് ന്യൂസ്

കൊച്ചി: ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്കുന്ന പദ്ധതിയുമായി ടൈറ്റന്‍ ഐപ്ലസ്. സന്നദ്ധ സംഘടനയായ ഗൂഞ്ചുമായി ചേര്‍ന്ന് പഴയ കണ്ണടകള്‍ ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍ ദാനം ചെയ്യുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഴയ കണ്ണടകള്‍ തിരികെ നല്കുന്നവര്‍ക്ക് പുതിയ ടൈറ്റന്‍ ഐപ്ലസ് ഫ്രെയിം വാങ്ങുന്നതിന് 20 ശതമാനം ഇളവ് ലഭിക്കും. മേയ് 14 വരെയാണ് പ്രചാരണപരിപാടി. ഇതിനായി ഐഫോര്‍ഐ എന്ന ഹാഷ്ടാഗില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണം നടത്തും.
ഇന്ത്യയില്‍ 550 ദശലക്ഷം പേര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവരില്‍ 30 ശതമാനം മാത്രം പേരാണ് കണ്ണടകള്‍ ധരിക്കുന്നത്. കാഴ്ചയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കണ്ണടകള്‍ വാങ്ങാന്‍ മിക്കവര്‍ക്കും കഴിവില്ല. സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെ സഹകരണത്തോടെ പഴയ കണ്ണടകള്‍ ഇത്തരം ആളുകളിലേക്ക് എത്തിക്കാനാണ് ടൈറ്റന്‍ ഐപ്ലസ് ശ്രമിക്കുന്നത്.