Capturing Business 360°

ആദായനികുതി റിട്ടേണുകളില്‍ കള്ളത്തരം കാണിച്ചാല്‍ നടപടിയുണ്ടാകുമെന്നു ആദായനികുതി വകുപ്പ്

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ശമ്പളക്കാരായ ഉദ്യോഗസ്‌ഥര്‍ ആദായനികുതി റിട്ടേണുകളില്‍ കള്ളത്തരം കാണിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നു ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്‌. നികുതി ഇളവിനായി തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുകയോ വരുമാനം കുറച്ചു കാണിക്കുകയോ ചെയ്‌താലും നടപടിയുണ്ടാകും. ഇത്തരം ആളുകള്‍ക്കെതിരേ വകുപ്പ്‌ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം ജോലി ചെയ്യുന്ന സ്‌ഥാപനങ്ങള്‍ക്കും നടപടികള്‍ക്കു ശിപാര്‍ശ ചെയ്യുമെന്ന്‌ ഉത്തരവിലുണ്ട്‌.
നികുതിയിളവുകള്‍ക്കും റിട്ടേണുകള്‍ക്കുമായി വന്‍തോതില്‍ കള്ളത്തരം കാണിക്കുന്നുവെന്നു ശ്രദ്ധയില്‍പ്പെട്ടതാണ്‌ നടപടികള്‍ക്കു കാരണം. ജനുവരിയില്‍െ റിട്ടേണ്‍ സമര്‍പ്പണത്തില്‍ ഐടി മേഖല വന്‍തോതില്‍ കള്ളത്തരം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം വന്നിരിക്കുക്കുന്നത്.