Capturing Business 360°

എംപിമാരുടെ പെന്‍ഷനും ആനുകൂല്യങ്ങളും റദ്ദ് ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; എംപിമാരുടെ ശമ്പളത്തില്‍ ഇടപെടാനാവില്ല

ന്യൂഏജ് ന്യൂസ്‌

ദില്ലി: എംപി മാരുടെ ശമ്പളവും പെന്ഷനും എംപിമാര് തന്നെ നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്ജി സുപ്രീംകോടതി തള്ളി. ലോക്പ്രഹാരി എന്ന സന്നദ്ധസംഘടന സമര്പ്പിച്ച ഹര്ജിയാണ് കേസില് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി കോടതി തള്ളിയത്. എംപിമാര് സ്വന്തം നിലയില് ആനുകൂല്യങ്ങള് നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്ജിക്കാരുടെ വാദം. ഇക്കാര്യത്തില് കേന്ദ്രത്തിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും അഭിപ്രായം കേട്ട ശേഷമാണ് കോടതി നടപടി. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്ജി തള്ളിയത്.

ഭൂരിഭാഗം എംപിമാരും കോാടീശ്വരന്‍മാര്‍ ആയതിനാല്‍ പെന്‍ഷനും ആനുകൂല്യങ്ങളും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് പ്രഹാരി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയിലെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആവശ്യം ന്യായമാണെങ്കിലും ഇടപെടാനാവില്ലെന്നായിരുന്നു കേസ് പരിഗണിക്കവെ സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം. എംപി മാരുടെ ശമ്പളം നിശ്ചയിക്കാനായി സ്വതന്ത്ര സമിതി വേണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചില്ല.