Capturing Business 360°

മള്‍ട്ടി ബ്രാന്റഡ് വസ്ത്രങ്ങളുടെ ബിഗ് സെയില്‍ എറണാകുളം ടി.ഡി.എം ഹാളില്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബ്രാന്റുകളുടെ വന്‍നിരയുമായി ബ്രാന്റഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്ത്രമേള എറണാകുളം ഡി.ച്ച് റോഡിലുള്ള ടി.ഡി.എം ഹാളില്‍ ആരംഭിച്ചു. ബ്രാന്റഡ് വസ്ത്രങ്ങള്‍ 250 രൂപ മുതല്‍ 700 രൂപയ്ക്ക് വരെ ലഭിക്കുന്ന മേളയില്‍ പുരുഷന്മാര്‍ക്ക് മാത്രമുള്ള ബ്രാന്റഡ് ഷര്‍ട്ട്, ജീന്‍സ്, ടി ഷര്‍ട്ട്, ട്രൗസേഴ്‌സ് എന്നിവ 80 ശതമാനം വരെ വിലക്കുറവിലാണ് വില്‍ക്കുന്നത്. പുതിയ സ്‌റ്റോക്കില്‍ മുന്‍നിര ബ്രാന്റുകളായ ലി കൂപ്പര്‍, ലീ ലെവിസ്, ബല്‍ാക്ക് ബെറി, ലീകാര്‍ലോ, കിംഗ് ആന്റ് ക്രോസ്, കളര്‍ഫുള്‍ , മികാഡോ, ബല്‍ബേര്‍ഡ്,ദേശീഗുള്‍, റോബഌ, നൈറ്റ്ഹുഡ്, സ്റ്റുഡിയോനിക്‌സ് എന്നിങ്ങനെ പല ബ്രാന്റുകളുടെയും അരലക്ഷത്തില്‍പരം വസ്ത്രങ്ങളാണ് ബിഗ് സെയിലിനായി എത്തിച്ചിരിക്കുന്നത്. 999 രുപയ്ക്ക് നാല് ഷര്‍ട്ട് അല്ലെങ്കില്‍ മൂന്ന് പാന്റ് എന്ന വമ്പന്‍ ഓഫറും ലഭ്യമാണ്. കൂടാതെ ലോവര്‍ ,ബര്‍മുഡ, ത്രീഫോര്‍ത്ത് ,ലേഡീസ് കുര്‍ത്തികള്‍, ലെഗ്ഗിന്‍സ്, കാപ്രി, നൈറ്റി എന്നിവയും ലഭിക്കുന്നു.എല്ലാ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കും.
റെഡിമെയ്ഡ് ഗാര്‍മെന്റ്‌സിന്റെ വില്‍പ്പന എക്‌സപോര്‍ട്ട് മേഖലയിലെ മാന്ദ്യം മൂലം സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് മികച്ച വസ്ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ജിഎസ്ടി കൂടി വന്നതോടെ ഉപഭോക്താക്കള്‍ക്ക് ഈ മേളയില്‍ നിന്നു വലിയ നേട്ടമാണുണ്ടാവുക. ചിന്നോസ് കോട്ടണ്‍, റിംഗ് ഡെനിം, മസറൈസ് കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്, ഡെനിം സ്രെച്ച് ഫെയ്ഡ് ജീന്‍സ് എന്നിവയ്ക്കു പ്രത്യേക കൗണ്ടറുണ്ട്. വ്യത്യസ്ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കംഫര്‍ട്ട് ഫിറ്റ്, നാരോ ഫിറ്റ്, പെന്‍സില്‍ ഫിറ്റ്, ബൂട്ട് കട്ട്, പ്ലെയ്റ്റഡ് ഫിറ്റ്, റിംഗിള്‍ ഫ്രീ സ്ര്ടീറ്റ് ഫിറ്റ്, ലിനന്‍ സ്‌ട്രെച്ച് തുടങ്ങിയ വിവിധ സ്‌റ്റൈലിഷ് വസ്ത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്ട്. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ് ക്ലാസ്, ഓഫിസ് വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ് തുടങ്ങിയവയ്ക്കും പ്രത്യേക കൗണ്ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെഗ്ഗിന്‍സ്, ലേഡീസ് കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്, കോട്ടണ്‍ എംബ്രോയ്ഡറി, ലോംഗ് ബാട്ടിക് പ്രിന്റ്, ജയ്പുര്‍ പ്രിന്റ്, അഹമ്മദാബാദ് പ്രിന്റ്, കോട്ടണ്‍ പാച്ച്‌വര്‍ക്ക്. ഗോള്‍ഡ് ചെറി ബോര്‍ഡര്‍ ലേഡീസ് ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്ഷീറ്റുകളും സോഫാ കവറുകളും ഇവിടെ ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പന. പ്രവേശനം സൗജന്യം.