Capturing Business 360°

സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ല, പദ്ധതികള്‍ പുരോഗമിക്കുന്നു; സിഇഒ

കൊച്ചി: സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി സിഇഒ മനോജ് നായര്‍ രംഗത്ത്. മുന്‍പേ നശ്ചയിച്ചത് പ്രകാരം പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുമെന്നും സ്മാര്‍ട്‌സിറ്റിയോടനുമ്പന്ധിച്ചുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണമായും തയ്യാറായതായും അദ്ദേഹം പറഞ്ഞു.
ടീകോം കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുകയാണെന്നും, കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതി അവതാളത്തിലായെന്നും തരത്തില്‍ എത്തുന്ന വാര്‍ത്തകള്‍ക്കുള്ള പ്രതികരണമായാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 2021 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും, അതിനായുയള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, സാന്‍സ് ഇന്‍ഫ്രാപോലുള്ള വന്‍കിട കമ്പനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്മാര്‍ട്‌സിറ്റിക്ക് അനുബന്ധമായുള്ള ടൗണ്‍ഷിപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് പൂര്‍ത്തിയായിട്ടുണ്ടെന്നും, ഇതില്‍ ജെംസ് സ്‌കൂളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.