Capturing Business 360°

യുണിടെക്കിന്റെ ആസ്തികള്‍ ലേലം ചെയ്യാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: യുണിടെക്ക് ബില്‍ഡേഴ്‌സിന്റെ ബാധ്യതയില്ലാത്ത ആസ്തികള്‍ ലേലം ചെയ്യാനായി സുപ്രീംകോടതി ഏറ്റെടുക്കുന്നു. വഞ്ചനകേസില്‍ കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് ആസ്തി ഏറ്റെടുക്കുന്നത്. ഇതിനായി കമ്പനിയുടെ ബാധ്യതയില്ലാത്ത വസ്തുക്കളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മു്മ്പ് ഇതുമായി ബന്ധപ്പെട്ട് കമ്പനി സമര്‍പ്പിച്ച പട്ടിക അപൂര്‍ണ്ണമാണെന്നും കോടതി നിരീക്ഷിച്ചു.
കമ്പനി ഡയറക്ടര്‍മാരുടെ സ്വത്തുവിവരം ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ കേസില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിച്ചതിന് ജെ.എം ഫിനാന്‍സിന് 25 ലക്ഷം രൂപ പിഴശിക്ഷയും കോടതി വിധിച്ചു. യുണിടെക് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ക്മ്പനിക്ക് വായ്പ നല്‍കുമെന്നായിരുന്നു ജെ.എം ഫിനാന്‍സിന്റെ വാഗ്ദാനം.