Capturing Business 360°

ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് എം.എ. യൂസഫലിയുടെ ഒരുകോടി രൂപ സഹായം

കൊല്ലം: വനിതാദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് ആശ്വാസവുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒരു കോടി രൂപയുടെ സഹായം നല്‍കി. ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇ. നജിമുദ്ദീന്‍, എന്‍.ബി. സ്വരാജ്, ജോയി ഷഡാനന്ദന്‍ എന്നിവരില്‍ നിന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും ഗാന്ധിഭവനിലെ അമ്മമാരും ചേര്‍ന്ന് സഹായം ഏറ്റുവാങ്ങി.
ഗാന്ധിഭവന് ലുലു ഗ്രൂപ്പ് പ്രതിവര്‍ഷം നല്‍കുന്ന ഗ്രാന്റ് 25 ലക്ഷം രൂപയില്‍ നിന്ന് ഒരുകോടി രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. 2016ല്‍ എം.എ. യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് സഹായം നല്‍കിത്തുടങ്ങിയത്. ഇതുവരെ മൂന്നുകോടിയോളം രൂപയുടെ സഹായം കൈമാറി. ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കിയ ബസിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു.