Capturing Business 360°

ഓഡിയോ ബുക്‌സ് കേൾക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത

പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്ലേ സ്‌റ്റോറിലേക്ക് ഓഡിയോ ബുക്‌സ് ഉടനെത്തുമെന്ന് ഗൂഗിള്‍. വന്‍ ഡിസ്‌കൗണ്ടുകളുമായാണ് ശബ്ദപുസ്തകങ്ങള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും വലിയ സ്രോതസാണ് ഗൂഗിള്‍ പ്ലേ. ഇബുക്‌സ്, സിനിമകള്‍, പാട്ടുകള്‍ തുടങ്ങി മറ്റു നിരവധി ആവശ്യങ്ങള്‍ക്കും പ്ലേ സ്‌റ്റോര്‍ സഹായിക്കും.ആ കൂട്ടത്തിലേക്കാണ് ഓഡിയോ ബുക്‌സ് എത്തുന്നത്. പ്ലേ സ്‌റ്റോറില്‍ ഇതിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഗൂഗിള്‍ ഇക്കാര്യം ഔദേ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.