Capturing Business 360°

വരുന്നു 500 രൂപയുടെ 4ജി സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ ഫോണിനെ വെല്ലാന്‍ ഭാരതി എയര്‍ടെല്‍ , വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവര്‍ ചേര്‍ന്ന് 500 രൂപയ്ക്ക് 4ജി ഫോണ്‍ ഇറക്കുന്നു. ഇതിനായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുമായി ഇവര്‍ ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ഒരു മാസം 60 70 രൂപ ചെലവില്‍ ഡാറ്റ ലഭ്യമാക്കുന്ന രീതിയില്‍ ഫോണ്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 4ജി ഫോണ്‍ വിലകുറച്ച് മാസം 49 രൂപ ചെലവില്‍ ഇന്റര്‍നെറ്റ് നല്‍കാനുള്ള ജിയോയെ പ്രതിരോധിക്കാനാണ് ശ്രമം. നിലവില്‍ മൂന്നു കമ്പനികളും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 60 70 ശതമാനം പേരും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ നിന്നാണ് കമ്പനികള്‍ക്ക് 50 ശതമാനം വരുമാനം ലഭിക്കുന്നതും . ഇത്തരം ഉപഭോക്താക്കളെ റിലയന്‍സ് ജിയോ കയ്യിലാക്കാതിരിക്കാനാണ് എയര്‍ടെല്ലും വോഡഫോണും ഐഡിയയും ഒരുമിക്കുന്നത്.എന്നാല്‍ ജിയോ സ്മാര്‍ട്ട് ഫോണിനെക്കാള്‍ ഏറ്റവും കുറഞ്ഞത് 800 രൂപയെങ്കിലും കൂടുതലാകും ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കണമെങ്കില്‍ എന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി . ഇതെങ്ങനെ കുറയ്ക്കും എന്നതില്‍ കാര്യമായ ഗവേഷണങ്ങളാണ് നടക്കുന്നത്.