Capturing Business 360°

പരിചയപ്പെടാം ഡിജിറ്റല്‍ ലോക്കര്‍ ആപ്ലിക്കേഷന്‍

എസ്എസ്എല്‍്‌സി സര്‍ട്ടിഫിക്കറ്റ്, +2 സര്‍്ട്ടിഫിക്കറ്റ്, ബിരുദ സര്‍്ട്ടിഫിക്കറ്റ്, വിവാഹ സര്‍്ട്ടിഫിക്കറ്റ്, മരണ സര്‍്ട്ടിഫിക്കറ്റ് എന്ന് വേണ്ട ഒരു മനുഷ്യായുസില്‍ ഒട്ടേറെ സര്‍്ട്ടിഫിക്കറ്റുകളുടെ ഉടമകളായി നാം മാറുന്നുണ്ട്. പക്ഷേ ഇവയെല്ലാം സൂക്ഷി്ക്കുക അല്‍പ്പം ടെന്‍്ഷനുള്ള കാര്യമാണ്. വല്ല ചിതലരിച്ചോ പാറ്റ കടിച്ചോ സര്‍്ട്ടിഫിക്കറ്റുകള്‍്ക്ക് എന്തെങ്കിലും കേടുപാടുകള്‍ വന്നാലോ? എന്തിന് വല്ല വെള്ളപ്പൊക്കമോ തീപിടിത്തമോ ഉണ്ടായി നശിച്ചാലോ. സര്ട്ടിഫിക്കറ്റുകള്‍ വെറുതെ ലഭിക്കുന്നതല്ലല്ലോ അതിനാല്‍് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ ഉടമയുടെ നെഞ്ചൊന്ന് പിടയും. എന്നാല്‍് ഇനി അത്തരം പേടി വേണ്ട, സര്ട്ടിഫിക്കറ്റുകള്‍, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, മാര്‍്ക്ക് ഷീറ്റുകള്‍ എന്ന് വേണ്ട എല്ലാ പ്രധാനപ്പെട്ട രേഖകളും ഡിജിറ്റലായി സൂക്ഷി്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കുന്നു. കേന്ദ്രസര്‍്ക്കാരിന്റെ digital locker സൗകര്യത്തിലൂടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഇത്തരത്തില്‍് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷി്ക്കാം. സ്മാര്‍ട് ഫോണ്‍ ഉള്ള ആര്‍ക്കും ആധാ? കാ?ഡ്, ്രൈഡവിങ് ലൈസ?സ്, സിബിഎസ്ഇ മാ?ക്ക് ഷീറ്റ് തുടങ്ങിയ സുപ്രധാന രേഖക? ഇലക്ട്രോണിക് രൂപത്തി? സുരക്ഷിതമായി മൊബൈലുകളി? കൊണ്ടുനടക്കാം. കടലാസ് രേഖകളായി കൊണ്ടുനടന്ന് നഷ്ടപ്പെടാതെ, ആവശ്യം വരുമ്പോള്‍ റീരൗാലേെി കാണിച്ചുകൊടുക്കുന്നതിനോ ഷെയര്‍ ചെയ്തു നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. ഡിജിറ്റല്‍ രൂപത്തില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റുകശ പോലും പ്രിന്റ് എടുത്ത് ഉപയോഗിക്കേണ്ടിവരുന്നതും ഡിജിറ്റല്‍ ലോക്കര്‍ സൗകര്യത്തിലൂടെ ഒഴിവാക്കാം. കഴിഞ്ഞവര്‍്ഷമാണ് ഡിജിറ്റല്‍ ലോക്കര്‍് സംവിധാനം സര്‍്ക്കാര്‍് അവതരിപ്പിച്ചത്. ആധാര്‍് നമ്പറും മൊബൈല്‍് ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍്ക്കും സ്‌റ്റോറേജ് ലഭിക്കുക.

സാധ്യതകളേറെ
വേറിട്ട് അകലങ്ങളില്‍ സ്ഥിതി ചെയ്യുന്ന സെര്‍വറുകളില്‍ ഇലക്ട്രോണിക് വിവര ശേഖരങ്ങളായി സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളുമൊക്കെ സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കറിന്റെ അടിസ്ഥാനം. അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഡിജിറ്റലായി നല്‍കുന്ന സുപ്രധാന രേഖകള്‍ ഇത്തരം ക്ലൗഡ് സെര്‍വറുകളില്‍ ഡിജിറ്റല്‍ ഒപ്പോടു കൂടിയായിരിക്കും സൂക്ഷിച്ചിരിക്കുക. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവകളില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍് പ്രദര്‍ശിപ്പിക്കുകയും ആവശ്യമുള്ള ഏജന്‍സികള്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്യാം. ഉദാഹരണത്തിന്, ്രൈഡവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും ഇനി നിങ്ങള്‍ക്ക് വാഹനം ഓടിക്കാം. ്രൈഡവിങ് ലൈസന്‌സിന്റെ കോപ്പി ഡിജിലോക്കറില്‍ സൂക്ഷിച്ചാല്‍ മതി. ഇങ്ങനെ കാണിച്ചുകൊടുക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഒപ്പും പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. നിലവില്‍ കൈവശമിരിക്കുന്ന കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സ്വയം ഡിജിറ്റലൈസ് ചെയ്യുകയും അവ സ്വന്തം ഇഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്നതുമാണ്. വ്യാജ രേഖകള്‍ വിതരണം ചെയ്തതും വിവിധ സേവനങ്ങള്‍ ദുരുപയോഗം ചെയ്തതുമായ നിരവധി സംഭവങ്ങള്‍ ഈ അടുത്ത നാളുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്.. അതിനാല്‍ ഡിജിറ്റല്‍് ലോക്കറിലൂടെ അതെല്ലാം അവസാനിപ്പിക്കാം. കാരണം ഈ ഡോക്യുമെന്റുകള്‍ എല്ലാം തന്നെ ഡകഉഅക വിതരണം ചെയ്യുന്ന ആധാര് നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ലോക്കര്‍ ആരംഭിക്കാന്‍

www.digitallocker.gov.in എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ സ്വന്തമായി ആധാര്‍ നമ്പര്‍് ഉള്ള ആര്ക്കും ഡിജിറ്റല്‍ ലോക്കര്‍ തുറക്കാം. കംപ്യൂട്ടറും ഇന്റര്‍്‌നെറ്റ് സൗകര്യവുമുള്ളവര്‍്ക്കു സ്വന്തമായോ അല്ലെങ്കില്‍് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ national informatics െഓഫിസിലോ എത്തിയും ഡിജിറ്റല്‍ ലോക്കര്‍് സ്വന്തമാക്കാം. ഇതിനായി ആകെ ആവശ്യമുള്ളതു ആധാര് നമ്പര്‍് മാത്രമാണ്. വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ റജിസ്റ്റര്‍് നൗ എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്റ്റര്‍് ഫോര്‍് എ ഡിജിലോക്കര്‍് അക്കൗണ്ട് എന്ന ഓപ്ഷന്‍് കാണാം. ഇവിടെ ആധാര്‍് നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന്, ഡിജിറ്റല്‍ ലോക്കറില്‍ കടക്കുന്നതിനു രണ്ട് ഓപ്ഷന്‍് ആണുള്ളത്. ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കില്‍ വിരലടയാളം. വെബ്‌സൈറ്റില്‍ പ്രവേശിച്, ആധാര്‍് നമ്പരിനോടൊപ്പം നല്‍്കിയിരിക്കുന്ന മൊബൈല്‍് നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഛഠജ) ലഭിക്കുന്നതിനുള്ള ലിങ്കില്‍് അമര്‍ത്തിയാല്‍് മൊബൈല്‍് നമ്പറില്‍ പാസ്‌വേഡ് ലഭിക്കും. ഈ രഹസ്യനമ്പര്‍് നല്‍്കിയാല്‍് ലോക്കറിലേക്കു പ്രവേശിക്കാം. അല്ലെങ്കില്‍് വിരലടയാളം സ്‌കാനര്‍് വഴി രേഖപ്പെടുത്തണം. തുടര്‍്ന്ന്, യൂസര്‍് നെയിമും പാസ്‌വേഡും തയാറാക്കണം. യൂസര് നെയിം സ്വന്തം പേരുതന്നെ നല്കിയാല്‍് മതി. പാസ്വേഡില്‍ അക്ഷരങ്ങള്‍, അക്കങ്ങശ്, ചിഹ്നങ്ങശ് എന്നിവ ഉപയോഗിക്കാം. ഇത്രയുമായാല്‍് നിങ്ങള്‍്ക്കു സ്വന്തമായി ഒരു ലോക്കര് ലഭിക്കും. 10 ായ ആണു നിങ്ങളുടെ ലോക്കറിന്റെ സംഭരണ ശേഷി. ആധാര് കാര്‍്ഡ് തന്നെ ആദ്യം ലോക്കറില്‍ സൂക്ഷിക്കാം. ഇതിനായി ഇ ആധാര് ഡൗണ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍് ലോക്കറില്‍് ത്തന്നെയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്തു മാര്‍ഗനിര്‍്‌ദേശം അനുസരിച്ചു ചെയ്താല്‍് മതി. സര്‍്ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍് ഓണ്‍്‌ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം. ഗൂഗിള്‍ ജഹമ്യ ടീേൃലല്‍ നിന്നും ഉശഴശഘീരസലൃ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തും ഉപയോഗപ്പെടുത്താം.

ഡിജിറ്റല്‍ ലോക്കറില്‍ എന്തൊക്കെ സൂക്ഷിക്കാം

ആധാര് കാര്‍്ഡ്, പാസ്‌പോര്ട്ട്, എസ്.എസ്.എല്‍.സി സര്ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്ഡ്, പാന്‍കാര്‍ഡ്, ഡിഗ്രി സര്ട്ടിഫിക്കറ്റ്, വസ്തുവിന്റെ ആധാരം തുടങ്ങി നമുക്കു സൂക്ഷിച്ചുവയ്‌ക്കേണ്ട എന്തു രേഖയും സ്‌കാന്‍് ചെയ്തു ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം. നമ്മുടെ ഏതു ഡോക്യുമെന്റ് നശിപ്പിക്കപ്പെട്ടാലും ഡിജിറ്റല്‍ ലോക്കറിലേതു ഭദ്രമായിത്തന്നെയുണ്ടാകും. ക്ലൗഡ് സെര്‍വര്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. അതിനാല്, എവിടെ നിന്നും നമുക്ക് ആവശ്യമുള്ളപ്പോള്‍ ഡൗണ്‍്‌ലോഡ് ചെയ്‌തെടുക്കാം.
നിലവിലുള്ള ‘സെക്യൂരിറ്റീസ് ഡിപ്പൊസിറ്ററി’യുടെ മാതൃകയിലാവും എന്‍്.എ.ഡി. പ്രവര്ത്തിക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിവിധ ബോര്ഡുകള്‍, വിദ്യാര്ഥികള്‍ ബാങ്കുകള്‍, കമ്പനികള്‍, സര്ക്കാര് ഏജന്‍്‌സികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവര്‍്ക്ക് എന്.എ.ഡി.യില്‍് രജിസ്റ്റര്‍് ചെയ്യാം. ഡാറ്റയുടെ സുരക്ഷിതത്വവും രഹസ്യസ്വഭാവവും എന്‍്.എ.ഡി. ഉറപ്പാക്കും. തൊഴിലുടമകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും വിദ്യാര്ഥികളുടെ അനുമതിയോടെ മാത്രമേ എന്‍.എ.ഡിയില്‍ നിന്ന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കൂ