Capturing Business 360°

നിതിആയോഗിന്റെ ആരോഗ്യ സൂചികാ റിപ്പോര്‍ട്ടില്‍ കേരളവും തമിഴ് നാടും പഞ്ചാബും ഒന്നാമത്

ന്യൂഡല്‍ഹി : ആരോഗ്യമേഖലയില്‍മൊത്തത്തിലുള്ള പ്രകടനത്തിന് വലിയസംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളവും തമിഴ്‌നാടും പഞ്ചാബും നിതി ആയോഗ്തയാറാക്കിയ ആരോഗ്യ സൂചികാ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. നവജാതശിശു മരണ നിരക്ക്, അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പ്, ആശുപത്രികളിലെ പ്രസവം, എച്ച്.ഐ,വി ബാധിതര്‍ക്കുള്ള ആന്റി റിട്രോവൈറല്‍ ചികിത്സ എന്നീ രംഗങ്ങളില്‍ കൈവരിച്ച നേട്ടമാണ് ഈ സംസ്ഥാനങ്ങളെ ഒന്നാമതെത്തിച്ചത്.ആരോഗ്യസേവനങ്ങളില്‍ പ്രതിവര്‍ഷമുണ്ടാകുന്ന വര്‍ദ്ധനയില്‍ ജാര്‍ഖണ്ഡും ജമ്മു കാശ്മീരും ഉത്തര്‍ പ്രദേശുമാണ്ഒന്നാമതെത്തിയത്. ചെറിയസംസ്ഥാനങ്ങളുടെവിഭാഗത്തില്‍മൊത്തത്തിലുള്ള പ്രകടനത്തിന് മിസോറംഒന്നാംസ്ഥാനത്തിനും മണിപ്പൂര്‍ രണ്ടാം സ്ഥാനത്തുമെത്തി.കേന്ദ്രഭരണ പ്രദേശങ്ങളില്‍ മൊത്തത്തിലുള്ള പ്രകടനത്തിനും ഏറ്റവുംഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധനയിലും ലക്ഷദ്വീപാണ്മുന്നിലെത്തിയത്. ക്ഷയരോഗ ചികിത്സയിലെ വിജയ നിരക്ക്, ആശുപത്രിയിലെ പ്രസവം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുകള്‍ നടപ്പാക്കല്‍ ഏജന്‍സിക്ക് കൈമാറല്‍ എന്നിവയാണ്‌ ലക്ഷദ്വീപിനെ മുന്നിലെത്തിച്ചത്.ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, പുരോഗമന ഇന്ത്യ എന്ന പേരിലുള്ള സമഗ്രമായ റിപ്പോര്‍ട്ട്‌ ലോകബാങ്കിന്റെ സാങ്കേതികസഹായത്തോടെ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്ത യാറാക്കിയിട്ടുള്ളത്. 2015നെ അപേക്ഷിച്ച് 2016 ല്‍ രാജ്യത്തെ മൂന്നിലൊന്ന്‌ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയില്‍ പുറകോട്ട് പോയതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ആരോഗ്യ, ചികിത്സാ കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട ജീവനക്കാരുടെ ഒഴിവു നികത്തല്‍, ജില്ലാതലത്തില്‍ അടിയന്തിര ഹൃദ്രോഗ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പൊതുആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കല്‍, കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതംമെച്ചപ്പെടുത്തല്‍ എന്നിവയാണ്‌ സംസ്ഥാനങ്ങള്‍ പൊതുവായി നേരിടുന്ന വെല്ലുവിളികളെന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിതിആയോഗ്‌ സി.ഇ.ഒ ശ്രീ. അമിതാഭ്കാന്ത്, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി ശ്രീമതി പ്രീതി സദന്‍, ലോക ബാങ്കിന്റെ ഇന്ത്യാ മോധാവി ശ്രീ.ജുനൈദ് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്‌ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.