Capturing Business 360°

റെഡ്മി 5 പ്ലസ് വാലന്റൈന്‍ ദിനത്തില്‍ ഇന്ത്യയിലെത്തും

ഷവോമി റെഡ്മി 5 റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍ ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കും. അതേ ദിവസം ഡെല്‍ഹിയില്‍ നടക്കുന്ന ഒരു അവതരണ പരിപാടിയിലേക്ക് കമ്ബനി മാധ്യമങ്ങളെ ക്ഷണിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ റെഡ്മി 5 പ്ലസിനൊപ്പം ആദ്യമായി പുറത്തിറക്കുന്നത്.
1440 ത 720 പിക്‌സലിന്റെ 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 5നുള്ളത്. 18:9 അനുപാതത്തില്‍ ബെസല്‍ ലെസ് ഡിസ്‌പ്ലേയാണ് ഫോണിന്. 1.8 ഏഒ്വ സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസറും 506 ജിപിയുവും റെഡ്മി 5ല്‍ ഉപയോഗിച്ചിരിക്കുന്നു.രണ്ട് ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, മൂന്ന് ജിബി റാം 32 ജിബി സ്‌റ്റോറേജ്, നാല് ജിബി റാം32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ റെഡ്മി 5 ന്റെ മൂന്ന് പതിപ്പുകളാണ് പുറത്തിറങ്ങുക.3300 ാഅവ ബാറ്ററി, ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയവയും ഫോണിലുണ്ടാവും.അതേസമയം 2160 ഃ 1080 പിക്‌സല്‍ റസലൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ആണ് റെഡ്മി 5 പ്ലസിനുള്ളത്. 2.0 ഏഒ്വ ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 ാഅവ ബാറ്ററിയാണുണ്ടാവുക. ഈ മോഡലിന്റെ മൂന്ന് ജിബി റാം 32 ജിബി സ്‌റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ചൈനയില്‍ അവതരിപ്പിച്ചിട്ടുള്ളത്.