Capturing Business 360°

കേരളത്തിലേക്കുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ ഉയര്‍ച്ച

വിദേശത്ത് നിന്ന് കേരളത്തിലേയ്ക്കുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ ഉയര്‍ച്ച. 201617 കാലയളവില്‍ കേരളത്തിലേക്കുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. 2017 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1,52,348 കോടി രൂപയാണ് കേരളത്തിലേയ്ക്ക് എത്തിയത്.2017 മാര്‍ച്ച് വരെ പൊതുമേഖലാ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം 83,855 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളിലെത്തിയത് ആകട്ടെ 68,493 കോടിയും. അതായത് പൊതുമേഖലാ ബാങ്കുകളില്‍ 55.04 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ 44.96 ശതമാനവുമാണ് എന്‍ആര്‍ഐ നിക്ഷേപമെത്തുന്നത്.സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന പ്രകാരമുള്ള കണക്കുകളാണിത്. 2016 മാര്‍ച്ചില്‍ എന്‍ആര്‍ഐ നിക്ഷേപം 1,35,609 കോടി രൂപയായിരുന്നു.കേരളത്തിലെ പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപം എത്തുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 33.52 ശതമാനവും മറ്റ് ദേശസാത്കൃത ബാങ്കുകളില്‍ 21.06 ശതമാനവും എന്‍ആര്‍ഐ നിക്ഷേപമാണുള്ളത്.