Capturing Business 360°

റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനം ഇന്ന്

മുംബൈ : പണപ്പെരുപ്പ ഭീഷണി ഉച്ചസ്ഥായിയിലായ നിലയ്ക്ക് റിസര്‍വ് ബാങ്ക് നിരക്കുകള്‍ നിലനിര്‍ത്തിയേക്കുമെന്നു വിദഗ്ധര്‍. വിപണിയിലെ വിലനിലാവരം 17 മാസത്തെ ഉന്നതങ്ങളിലെത്തിയതിനാല്‍ പണപ്പെരുപ്പ മുന്നറിയിപ്പ് കടുപ്പിക്കാനും സാധ്യതയുണ്ട്. ചരിത്രത്തിലെ താഴ്ന്ന പണപ്പെരുപ്പ നിരക്കില്‍നിന്നു വിപണികള്‍ തിരിച്ചു വരികയാണെന്നു ആര്‍.ബി.ഐ. വ്യക്തമാക്കി. പണപ്പെരുപ്പം കുറഞ്ഞതിനെ തുടര്‍ന്ന് മുന്‍ യോഗങ്ങളില്‍ ആര്‍.ബി.ഐ. റിപ്പോ നിരക്ക് ആറ് ശതമാനമാക്കി കുറച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന അവലോകനയോഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയില്ല. രാജ്യാന്തര വിപണിയില്‍ എണ്ണവില ക്രമാതീതമായി ഉയരുന്നതും തിരിച്ചടിയാണ്. നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന ഭയം ഒരുകൂട്ടം വിദഗ്ധര്‍ക്കുണ്ട്. കഴിഞ്ഞ ഡിസംബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രതീക്ഷിത നിരക്കായ നാല് ശതമാനത്തേക്കാള്‍ കൂടി 5.21ലെത്തിയതാണ് ആശങ്കയ്ക്കു കാരണം. പണപ്പെരുപ്പം ഇനിയം ഉയരുമെന്നാണു വിലയിരുത്തല്‍.