Capturing Business 360°

പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷനുമായി ബജാജ്‌

പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷനെ അവതരിപ്പിച്ച് ബജാജ്. നോണ്‍ എബിഎസ് പള്‍സര്‍ ഞട200 റേസിംഗ് റെഡ് എഡിഷന്റെ വില ഡല്‍ഹി എക്‌സ്‌ഷോറൂം 1.23 ലക്ഷം രൂപയാണ്. എന്നാല്‍, എബിഎസ് ഉള്‍പ്പെടുത്തിയ പതിപ്പിന് 1.35 ലക്ഷം രൂപയാണ് വില.
പുതിയ പള്‍സര്‍ ഞട200 റേസിംഗ് റെഡ് കളറില്‍ ഫെയറിംഗോട് കൂടി അഗ്രസീവ് ലുക്കിലാണ് അവതരിച്ചിരിക്കുന്നത്. റേസിംഗ് റെഡിന് പുറമെ റേസിംഗ് ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക് നിറങ്ങളിലും പുതിയ പള്‍സര്‍ ഞട200 എത്തിയേക്കും. റെഡ്, ബ്ലാക്, വൈറ്റ് നിറങ്ങള്‍ ഇടകലര്‍ന്നതാണ് റേസിംഗ് റെഡ് കളര്‍ സ്‌കീം. അതേസമയം, ബോഡി ഗ്രാഫിക്‌സ് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. ട്വിന്‍പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, ബൂമറാംങ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍, ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ചെറിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.
സസ്‌പെന്‍ഷന്‍ ചുമതല മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് നൈട്രക്‌സ് യൂണിറ്റുമാണ് നിര്‍വഹിക്കുന്നത്. മുന്‍ഭാഗത്ത് 300 ാാ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 ാാ ഡിസ്‌ക് ബ്രേക്കുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുന്‍ ചക്രത്തില്‍ സിംഗിള്‍ചാനല്‍ എബിഎസിനെ ഓപ്ഷനലായി നല്‍കിയിട്ടുണ്ട്. എബിഎസിനൊപ്പം റിയര്‍വീല്‍ ലിഫ്റ്റ്ഓഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‌സറിന് പിന്‍ ചക്രത്തില്‍ ലഭിക്കുന്നുണ്ട്.