Capturing Business 360°

കര്‍ഷകവരുമാനം ഇരട്ടിയാക്കണമെങ്കില്‍ കാര്‍ഷികമേഖല 12 % ശതമാനം വളരണം: മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കില്‍ ആദ്യം വേണ്ടത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇനിയുള്ള വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖല 12 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.രണ്ടു ദിവസം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച 4.1 ശതമാനം ആയിരിക്കും എന്നാണുള്ളത്. 2015 16 കാലഘട്ടത്തില്‍ വരള്‍ച്ചയുണ്ടായ വേളയില്‍ മേഖല കൈവരിച്ച വളര്‍ച്ചയെക്കാള്‍ അല്‍പ്പം കൂടുതല്‍ മാത്രമാണിത്.കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് സംബന്ധിച്ച് അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ല. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.