Don't miss
 • ആപ്പിളിന് തിരിച്ചടി ഐഫോണ്‍ ഉല്‍പാദനം വെട്ടിക്കുറച്ചു

  ടോക്യോ: വിപണിയില്‍ പ്രതീക്ഷിച്ച രീതിയില്‍ ചലനമുണ്ടാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് കൊട്ടിഘോഷിച്ച് വിപണിയിലിറക്കിയ ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ ഉല്‍പാദനം ആപ്പിള്‍ പകുതിയായി കുറച്ചു.ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4 കോടി ഫോണുകള്‍ പുറത്തിറക്കാനാണ് കമ്ബനി നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് രണ്ട് കോടിയായി ചുരുക്കി. യൂറോപ്പിലും അമേരിക്കയിലും ചൈനയിലും വില്‍പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന...

  • Posted 5 months ago
  • 0
 • ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

  ന്യൂഡല്‍ഹി: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.പത്താംക്ലാസ് പാസ്സാകാത്തവര്‍...

  • Posted 5 months ago
  • 0
 • കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി

  കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍ ടി സിയുടെ സാമ്ബത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍. പെന്‍ഷന്‍...

  • Posted 5 months ago
  • 0
 • ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് നിര്‍മാണ രംഗത്തേയ്ക്ക് കൊച്ചിന്‍ഷിപ്പ്യാര്‍ഡ്‌

  കൊച്ചി: തമിഴ്‌നാട് മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ടുകളും നിര്‍മിക്കാനുള്ള ധാരണാപത്രത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ ‘നീല വിപ്ലവം'(ബ്ലൂ റെവല്യൂഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടുകളുടെ നിര്‍മാണം. ജനുവരി 29ന് നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങിലും തുടര്‍ന്ന് നടന്ന...

  • Posted 5 months ago
  • 0
 • ഇന്ത്യയിലെ ആദ്യ ബിറ്റ്‌കോയിന്‍ ‘ജിയോ കോയിന്‍’ ഫെബ്രുവരിയില്‍ എത്തും

  ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോ വിപണിയിലെത്തിക്കും. ജിയോ കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കറന്‍സി, മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ്പുറത്ത് വരുന്ന വിവരം. മൈനിങ് പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. 50 വിദഗ്ധരടങ്ങുന്ന ട്ടീം ഇതിനുള്ള ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പൂര്‍ത്തീകരിക്കുന്ന ജോലികളിലാണ്....

  • Posted 5 months ago
  • 0
 • ഭാരത് മാല പദ്ധതിക്കായി അഞ്ച് ലക്ഷം കോടി വകയിരുത്തി.

  ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഭാരത് മാല പദ്ധതിക്കായി 5.35 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചു.സ്വപ്‌നപദ്ധതിയായ ഭാരത്മല പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 53,000 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാത നവീകരിച്ചെടുക്കാനുള്ള ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വന്‍വിപ്ലവം...

  • Posted 5 months ago
  • 0
 • ആദായ നികുതി നല്‍കുന്നവര്‍ക്ക് ബജറ്റില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്‌

  ന്യൂഡല്‍ഹി: നിറയെ പ്രതീക്ഷികളുമായാണ് ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് രാജ്യം കാത്തിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആദായ നികുതി നിരക്കുകളുടെയും നികുതി ഇളവുകളുടെയും കാര്യത്തില്‍ ഉദാരമായ സമീപനം തന്നെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. നിലവില്‍ ആദായ നികുതി നല്‍കേണ്ടാത്ത ഉയര്‍ന്ന...

  • Posted 5 months ago
  • 0
 • വന്‍കിട കമ്പനികള്‍ക്ക് ആശ്വാസം; ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ സാധ്യത

  വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കാന്‍ സാധ്യത. അടുത്ത ദിവസം അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.നിലവില്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനമാണ്. ഇത് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 100 കോടി രൂപ മുതല്‍ 500...

  • Posted 5 months ago
  • 0
 • ജി.എസ്.ടി.യുടെ തോളിലേറി നികുതിവരുമാനം മുന്നോട്ട്‌

  ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജി.എസ്.ടി.)യുടെ വരവോടെ പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വുവന്നതായി സാമ്പത്തിക സര്‍വേ. പരോക്ഷനികുതിദായകരുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഏപ്രില്‍മുതല്‍ നവംബര്‍വരെയുള്ള കാലത്ത് പരോക്ഷനികുതി വരുമാനം 18.3 ശതമാനം കൂടി. നിര്‍ബന്ധമില്ലാഞ്ഞിട്ടും 17 ലക്ഷം പേര്‍ സ്വമേധയാ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്തു. വലിയ സ്ഥാപനങ്ങളുമായി ഇടപാടുനടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ കൂടുതലായി രജിസ്‌ട്രേഷന്‍...

  • Posted 5 months ago
  • 0
 • സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന

  ബെയ്ജിങ്: പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നത്തിന് ശരിയായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈങ് പറഞ്ഞു. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ ചൈനയുടെ നിലപാട് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇന്ത്യയും...

  • Posted 5 months ago
  • 0
Follow Us