Capturing Business 360°

ഈ വര്‍ഷം മികച്ച കാലവര്‍ഷത്തിന് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം മുമ്പ് പ്രവചിച്ചതിലും കൂടുതല്‍ കാലവര്‍ഷം ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. രാജ്യത്തെ കാര്‍ഷികോത്പാദനം ഉയരാനും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷ മെച്ചപ്പെടാനും ഇത് കാരണമായേക്കും. എല്‍ നിനോയുടെ പ്രഭാവം കുറഞ്ഞ സാഹചര്യത്തില്‍ ഈ വര്‍ഷം കൂടതല്‍ കാല വര്‍ഷം ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ( ഐഎംഡി) മേധാവി കെ ജെ രമേഷ് പറയുന്നു.കഴിഞ്ഞ അമ്പത് വര്‍ഷം ലഭിച്ച മഴയുടെ ശരാശരിയായ 89 സെന്റി മീറ്ററിന്റെ 96 ശതമാനമാനം ആയിരിക്കും ഈ വര്‍ഷത്തെ കാലവര്‍ഷ ലഭ്യത എന്നാണ് ഏപ്രില്‍ 18 ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്.

ഇന്ത്യയിലെ വാര്‍ഷിക മഴലഭ്യതയുടെ 70 ശതമാനത്തോളം കാലവര്‍ഷത്തില്‍ നിന്നാണ്. അരി, കരിമ്പ്, ചോളം, പരുത്തി , സോയബീന്‍ പോലുള്ള സുപ്രധാന വിളകളുടെ കൃഷി കാലവര്‍ഷത്തെ ആശ്രയിച്ചാണ് .മാര്‍ച്ച് വരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് 96 ശതമാനം എന്ന് കണക്കാക്കിയത്. എന്നാല്‍ അന്നത്തെ അപേക്ഷിച്ച് ഇപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഐഎംഡി മേധാവി കെ ജെ രമേഷ് പറയുന്നു. എല്‍ നിനോയുടെ സ്വാധീനം കുറഞ്ഞതിന്റെ സൂചനകളാണ് ലഭ്യമാകുന്നത്.രാജ്യത്തിന്റെ ദക്ഷിണ മേഖലകളില്‍ ചില പ്രദേശങ്ങളില്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇത് ആശ്വാസം നല്‍കുന്നുണ്ട്. ജൂണോടു കൂടി കാലവര്‍ഷം ആരംഭിക്കും. 50 വര്‍ഷത്തെ ശരാശരിയുടെ 96-104 ശതമാനം മഴ ലഭ്യതയാണ് പ്രതീക്ഷിക്കുന്നത്.