Don't miss

ഹോളിഡേ ഹംഗാമ ഓഫറുമായി റിലയൻസ് ജിയോ

By on June 1, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: പുതിയ മികച്ച ഓഫറുമായി ജിയോ രംഗത്ത്. ഹോളിഡേ ഹംഗാമ എന്ന പേരിലാണ് പ്ലാന്‍ അവതരിപ്പിക്കുന്നത്. ഈ പ്ലാനിലൂടെ 100 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ടായി ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത. പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ പെയ്മെന്‍റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്നാണ് ജിയോ ഓഫര്‍ നല്‍കുന്നത്.

399 രൂപയുടെ പ്ലാന്‍ ചെയ്യുമ്ബോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി അക്കൗണ്ടില്‍ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാര്‍ക്ക് നല്‍കേണ്ടിവരിക. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാനാകും.

മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 399 രൂപ പ്ലാനില്‍ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്‌എംഎസ് എന്നിവയും കിട്ടും. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകള്‍ക്ക് ഇത്തരമൊരു വന്‍ ഓഫര്‍ നല്‍കുന്നത്.

Follow Us