Capturing Business 360°

ഹോണ്ടയുടെ CD 110 ഡ്രീം DX 2018 മോഡൽ വിപണിയില്‍; വില 48,772 രൂപ

ന്യൂഏജ് ന്യൂസ്

2018 ഹോണ്ട CD 110 ഡ്രീം DX ഇന്ത്യയില്‍ പുറത്തിറങ്ങി. 48,772 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ സ്വര്‍ണ നിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്‌സ്. മോഡലിന്റെ നീളം കൂടിയ സീറ്റും വീല്‍ബേസും സുഖകരമായ യാത്ര ഉറപ്പുവരുത്തും.

110 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് 2018 ഹോണ്ട CD 110 ഡ്രീം DX -ല്‍. 8.31 bhp കരുത്തും 9.09 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഹോണ്ട ഇക്കോ ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ടെന്നാണ് സൂചന.

ട്യുബ്‌ലെസ് ടയറുകളും 2018 ഹോണ്ട CD 110 ഡ്രീം DX -ന്റെ പ്രത്യേകതകളില്‍പ്പെടും. ബ്ലാക് – ക്യാബിന്‍ ഗോള്‍ഡ്, ബ്ലാക് – ഗ്രീന്‍ മെറ്റാലിക്, ബ്ലാക് – ഗ്രെയ് സില്‍വര്‍ മെറ്റാലിക്, ബ്ലാക് – റെഡ്, ബ്ലാക് – ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളില്‍ പുതിയ CD 110 ഡ്രീം DX ബൈക്ക് ലഭ്യമാണ്.
എട്ടു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. ഭാരം 109 കിലോയും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഇരുടയറുകളിലും ബ്രേക്കിംഗ് നിറവേറ്റുക 130 mm ഡ്രം യൂണിറ്റുകളാണ്. 2014 മുതലാണ് ഹോണ്ട CD 110 ഡ്രീം ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.