Capturing Business 360°

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്‌ 150 കോടി സമാഹരിക്കാന്‍ പദ്ധതി

ചെന്നൈ പ്ലാന്റിന്റെ ഓഹരികള്‍ വിറ്റഴിക്കും

ചെന്നൈ:ഹിന്ദുസ്ഥാന്‍ മോട്ടോഴസ്‌ ലിമിറ്റഡ്‌( എച്ച്‌എംഎല്‍) 150 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനായി ചെന്നൈയ്‌ക്ക്‌ സമീപമുള്ള തിരുവല്ലൂര്‍ പ്ലാന്റിലെ ഓഹരികള്‍ വിറ്റഴിക്കാനാണ്‌ തീരുമാനം. മിത്സുമിഷി മോട്ടോഴ്‌സിന്‌ വേണ്ടി പജേറോ, സിഡിയ തുടങ്ങി വിവിധ മോഡലുകള്‍ നിലവില്‍ നിര്‍മ്മിക്കുന്നത്‌ ഇവിടെയാണ്‌. ഇസുസു മോട്ടോഴ്‌സുമായും കമ്പനിയ്‌ക്ക്‌ ഉത്‌പാദന കരാറുണ്ട്‌.
ചെന്നൈ പ്ലാന്റ്‌ പൂര്‍ണമായോഭാഗികമായോ പാട്ടത്തിന്‌ നല്‍കിയും ഓഹരികള്‍ വിറ്റഴിച്ചും 150 കോടിയില്‍ കുറയാതെ സമാഹരിക്കാന്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അനുമതി നല്‍കിയായി കമ്പനി ഓഹരി ഉടമകള്‍ക്കുള്ള കുറിപ്പില്‍ പറയുന്നു.
�� നിലവിലെ സാഹചര്യത്തില്‍ അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്തേണ്ടത്‌ ദീര്‍ഘകാല വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. അതിനാല്‍ ചെന്നൈ പ്ലാന്റിനായി അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ക്ക്‌ കാത്തിരിക്കുകയാണ്‌ �� കമ്പനി പറഞ്ഞു.
പ്ലാന്റ്‌ നേരിട്ട്‌ ഏറ്റെടുക്കുന്നതിന്‌ താല്‍പര്യമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണന്നും ഇത്‌ സംബന്ധിച്ച്‌ ധാരാളം അന്വേഷണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും എച്ച്‌എംഎല്‍ പറഞ്ഞു. കടം കുറയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി. ഹിന്ദുസ്ഥാന്‍ മോട്ടോര്‍ ഫിനാന്‍സ്‌ കോര്‍പറേഷന്‍ ലിമിറ്റഡ്‌ എന്ന സ്വതന്ത്ര കമ്പനിയായി ചെന്നൈ പ്ലാന്റിനെ വി�ജിക്കാനും പദ്ധതി ഉണ്ട്‌.
വിഭജനത്തിന്‌ കാല താമസം വന്നതിനെ തുടര്‍ന്നാണ്‌ ഓഹരി വിറ്റഴിച്ച്‌ കടം കുറയ്‌ക്കാനുള്ള ശ്രമം കമ്പനി തുടങ്ങിയത്‌.
ചെന്നൈ പ്ലാന്റിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത്‌ കമ്പനിയുടെ മറ്റ്‌ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലന്ന്‌ എച്ച്‌എംഎല്‍ പറഞ്ഞു.
ജപ്പാനിലെ മിത്സുബിഷി മോട്ടോഴ്‌സ്‌ കോര്‍പറേഷന്‌ വേണ്ടി പജേറോ സ്‌പോര്‍ട്‌, സിഡിയ, ഔട്‌ലാന്‍ഡര്‍, മൊണ്ടേറോ ബ്രാന്‍ഡുകളും ഇവയുടെ ഘടകങ്ങളുമാണ്‌ ചെന്നൈ പ്ലാന്റില്‍ ഉത്‌പാദിപ്പിക്കുന്നത്‌. പരസ്‌പരം സഹകരിക്കുന്നതിന്‌ എച്ച്‌എംഎല്‍ മിത്സുബിഷിയുമായി കരാറിലെത്തുന്നത്‌ 1998 ലാണ്‌. ഇസുസു മോട്ടോഴ്‌സ്‌ ഇന്ത്യയ്‌ക്ക്‌ വേണ്ടി കരാറടിസ്ഥാനത്തിലും വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടിവിടെ. ഇന്ധന വിലയും പലിശ നിരക്കും ഉയര്‍ന്നതിനെ തുടര്‍ന്ന്‌ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ്‌ വന്നത്‌ ചെന്നൈ പ്ലാന്റനെ പ്രതികൂലമായി ബാധിച്ചതായി മുമ്പ്‌ എച്ച്‌എംഎല്‍ പറഞ്ഞിരുന്നു. വിനിമയ നിരക്കും തമിഴ്‌നാടിലെ വൈദ്യുതി ക്ഷാമവും കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ വാഹനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭത്തെ ബാധിക്കുന്നുണ്ടെന്ന്‌ കമ്പനി പറഞ്ഞു.
2012 ഏപ്രില്‍ മുതല്‍ 2013 സെപ്‌റ്റംബര്‍ വരെയുള്ള 18 മാസക്കാലയളവിലെ കമ്പനിയുടെ നഷ്‌ടം 71.20 കോടി രൂപയാണ്‌. 2011-12 കാലയളവിലിത്‌ 29.96 കോടി രൂപയായിരുന്നു. 2013 ഡിസംബര്‍ 30 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയടെ മൊത്തം നഷ്‌ടം അറ്റ മൂല്യത്തേക്കാള്‍ ഉയര്‍ന്നിരുന്നു.