Capturing Business 360°

ഷവോമി വൈഫൈ വിപണിയിലേക്ക്

ഷവോമിയില്‍ നിന്നുള്ള പുതിയ റെഡ്മി 5a എന്ന ചെറിയ ബജറ്റ് ഫോണ്‍ രാജ്യത്തെ വിപണിയിലെത്തിയ ശേഷം മറ്റൊരു വ്യത്യസ്ത ഉത്പന്നം കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.’എംഐ റൂട്ടര്‍ 3 സി’ എന്ന ഷവോമിയുടെ വൈഫൈ റൂട്ടറാണ് വിപണിയിലെത്തിയിരിക്കുന്നത്.999 എന്ന വളരെ കുറഞ്ഞ വിലയില്‍ മികച്ച ഒരു റൂട്ടര്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ പുറത്തിറക്കിയ ഷവോമിയില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട്ട് റൂട്ടറാണ് .’എംഐ റൂട്ടര്‍ 3 സി’.300 എംബിപിഎസ് സപ്പോര്‍ട്ടോടുകൂടിയ ഈ 802.11 വൈഫൈ റൂട്ടറില്‍ വീടുകളിലേക്കുള്ള ഉപയോഗം മുന്‍നിര്‍ത്തി നിര്‍മ്മിച്ച നാല് മികച്ച ആന്റിനകള്‍ ഈ ഉത്പന്നത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.നിങ്ങളുടെ ഫോണില്‍ നിന്നും സ്മാര്‍ട്ട് എംഐ വൈഫൈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഈ റൂട്ടര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.ഒന്നിലധികം ഉപകരണങ്ങള്‍ കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും സിഗ്‌നല്‍ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് ഈ നാല് ആന്റിനകള്‍ ചേര്‍ന്നുള്ള രൂപകല്‍പ്പന സഹായകമാണ്.
രണ്ടു ആന്റിനകള്‍ സിഗ്‌നലുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്ന ആവശ്യത്തിലേക്കും രണ്ടെണ്ണം സിഗ്‌നലുകള്‍ സ്വീകരിക്കുന്ന രീതിയിലുമാണ് ഇതിലെ സര്‍ക്യൂട്ട് തയാറാക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് ലാന്‍ പോര്‍ട്ടുകളും , ഒരു വാന്‍ പോര്‍ട്ടും ഉണ്ട്. 20 കമ്ബ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഐ.ഒ.ടി ഉപകരണങ്ങളും ഉള്‍പ്പെടെ 64 ഉപകരണങ്ങളെ ഈ റൂട്ടര്‍ ഉപയോഗിച്ച് പ്രധാന നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയും.ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .