Capturing Business 360°

വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ൻ മാസ്സ് ക്യാമ്പയിനുമായി കേന്ദ്ര സർക്കാർ; അ​മേ​രി​ക്ക​ക്കാ​രെ ക്ഷ​ണി​ച്ച്‌​ ‘ഇ​ന്‍ക്രെ​ഡി​ബിള്‍ ഇ​ന്ത്യ’​യു​ടെ റോ​ഡ്​​ഷോ

ന്യൂഏജ് ന്യൂസ്

ഹ്യൂ​സ്​​റ്റ​ന്‍: ജീ​വി​ത​ത്തി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും സ​ന്ദ​ര്‍​ശി​ച്ചി​രി​ക്കേ​ണ്ട ഉ​ല്ലാ​സ​കേ​ന്ദ്രം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി കൂ​ടു​ത​ല്‍ അ​മേ​രി​ക്ക​ന്‍ വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​നാ​യി ​േക​ന്ദ്ര സ​ര്‍​ക്കാ​ര്‍ നാ​ല്​ യു.​എ​സ്​ ന​ഗ​ര​ങ്ങ​ളി​ല്‍ റോ​ഡ്​​ഷോ സം​ഘ​ടി​പ്പി​ച്ചു. ജൂ​ണ്‍ 18 മു​ത​ല്‍ 22 വ​രെ ന്യൂ​യോ​ര്‍​ക്, ഹ്യൂ​സ്​​റ്റ​ന്‍, ഷി​കാ​ഗോ, സ​െന്‍റ്​ ലൂ​യി​സ്​ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ‘ഇ​ന്‍​െ​ക്ര​ഡി​ബ്​​ള്‍ ഇ​ന്ത്യ’ റോ​ഡ്​​ഷോ​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്.

ത​ദ്ദേ​ശീ​യ​രാ​യ യാ​ത്രാ​പ്രി​യ​ര്‍ റോ​ഡ്​​ഷോ​യി​ലൂ​െ​ട ഡി​ജി​റ്റ​ലാ​യി ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച്‌​ കാ​ണു​ക​യും അ​റി​യു​ക​യും ചെ​യ്​​തു.
ഹ്യൂ​സ്​​റ്റ​നി​ല്‍ റോ​ഡ്​​ഷോ​യെ അ​ഭി​മു​ഖീ​ക​രി​ച്ച്‌​ സം​സാ​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ്​ ക​ണ്ണ​ന്താ​നം, ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​നം വെ​റും അ​വ​ധി​ദി​നം ചെ​ല​വി​ട​ല്‍ മാ​ത്ര​മ​ല്ലെ​ന്നും അ​ത്​ ശ​രീ​ര​ത്തി​നെ​യും മ​ന​സ്സി​നെ​യും ഉ​ത്തേ​ജി​പ്പി​ക്കു​ന്ന ഒ​രു ആ​ജീ​വ​നാ​ന്ത സാം​സ്​​കാ​രി​ക അ​നു​ഭ​വം കൂ​ടി​യാ​യി​രി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ല്‍ സ​ഞ്ചാ​രി​ക​ള്‍ പൂ​ര്‍​ണ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റെ​ല്ലാം മാ​ധ്യ​മ സൃ​ഷ്​​ടി​ക​ളാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 5000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ​യു​െ​ട പൈ​തൃ​ക​ത്തി​​െന്‍റ മ​ഹ​ത്ത്വം ലോ​ക​ത്തെ അ​റി​യി​ക്കാ​നാ​ണ്​ ശ്ര​മം. അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട്​ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്​ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച അ​ന്താ​രാ​ഷ്​​ട്ര സെ​ലി​ബ്രി​റ്റി​ക​ള്‍ രാ​ജ്യ​ത്തി​​െന്‍റ സാം​സ്​​​കാ​രി​ക പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച്‌​ വാ​ചാ​ല​രാ​കു​ന്ന അ​നു​ഭ​വ വി​വ​ര​ണ​ങ്ങ​ള​ട​ങ്ങി​യ വി​ഡി​യോ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന മൂ​ന്നു​ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്​ യു.​എ​സ്.

ഇ​ന്ത്യ​യു​ടെ ആ​ഘോ​ഷ​ങ്ങ​ള്‍, പൈ​തൃ​കം, ആ​ത്മീ​യ​ത, മ്യൂ​സി​യ​ങ്ങ​ള്‍, സാ​ഹ​സി​ക​ത എ​ന്നി​വ​യു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന ഒാ​ണ്‍​ലൈ​ന്‍ സീ​രി​സി​നാ​യി ഗൂ​ഗ്​​ള്‍ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ ക​ള്‍​ച​റു​മാ​യി ഇ​ന്‍​െ​ക്ര​ഡി​ബ്​​ള്‍ ഇ​ന്ത്യ വെ​ബ്​​സൈ​റ്റ്​ കൈ​കോ​ര്‍​ത്തി​ട്ടു​ണ്ട്.