Capturing Business 360°

വരുമാനം വര്‍ധിപ്പിക്കുന്നതിനു പദ്ധതികളുമായി എയര്‍ ഇന്ത്യ; വിമാനത്തിൽ ഇനി മുതൽ ‘മഹാരാജ’ ക്ലാസ്സും

ന്യൂഏജ് ന്യൂസ്

നെടുമ്പാശ്ശേരി : എയര്‍ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനുപുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്.രാജ്യാന്തര സര്‍വ്വീസുകളില്‍ വെള്ളിയാഴ്ച മുതല്‍ മഹാരാജ ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

മറ്റ് ക്ലാസുകളെ അപേക്ഷിച്ച്‌ ഈ ക്ലാസില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാകും. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് ഇനി മുതല്‍ മഹാരാജ ക്ലാസായി മാറ്റും.എയര്‍ഇന്ത്യ ഓഹരി വില്‍പന അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.