Don't miss

വണ്ടർലായിൽ റംസാൻ ആഘോഷങ്ങൾക്ക് തുടക്കം

By on June 14, 2018

കൊച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ര്‍​​​ക്കാ​​​യ കൊ​​​ച്ചി വ​​​ണ്ട​​​ര്‍​​​ലാ സ​​​ന്ദ​​​ര്‍​​​ശ​​​ക​​​ര്‍​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന റം​​​സാ​​​ന്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇന്ന് തുടങ്ങുന്നു. പാ​​​ര്‍​​​ക്കി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ര്‍​​​ന്ന 56 റൈ​​​ഡു​​​ക​​​ള്‍​​​ക്കൊ​​​പ്പം റം​​​സാ​​​ന്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ദി​​​വ​​​സേ​​​ന വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ ഏ​​​ഴ​​​ര വ​​​രെ നീ​​​ണ്ടു​​നി​​​ല്‍​​​ക്കു​​​ന്ന ലൈ​​​വ് സ്റ്റേ​​​ജ് ഷോ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​​​ഷ​​​ണം. റം​​​സാ​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഭ​​​ക്ഷ്യ​​​മേ​​​ള​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​​​ഥ​​​നാസൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മൊ​​​ബൈ​​​ല്‍ ജോ​​​ക്കി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​​​ക്കും ക​​​ട​​​ങ്ക​​​ഥ​​​ക​​​ള്‍​​​ക്കും ശ​​​രി​​​യു​​​ത്ത​​​രം ന​​​ല്​​​കു​​​ന്ന​​​വ​​​ര്‍​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും. റി​​​വേ​​​ഴ്സ് ലൂ​​​പീം​​ഗ് റോ​​​ള​​​ര്‍ കോ​​​സ്റ്റ​​​ര്‍ റൈ​​​ഡാ​​​യ റീ​​​ക്കോ​​​യി​​​ലും റം​​​സാ​​​ന്‍റെ ആ​​​ക​​​ര്‍​​​ഷ​​​ണ​​​മാ​​​കും.

ഓ​​​ണ്‍​ലൈ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 10 ദി​​​വ​​​സം മു​​​ന്‍​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്തവ​​​ര്‍​​​ക്കു പ്ര​​​വേ​​​ശ​​​നനി​​​ര​​​ക്കി​​​ല്‍ 10 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും ഐ​​​ഡി കാ​​​ര്‍​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ല്‍ 20 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വും ല​​​ഭി​​​ക്കും. ഈ ​​​മാ​​​സം 18 വ​​​രെ​​​യാ​​​ണ് ആഘോഷങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us