Capturing Business 360°

ലുലു ഗ്രൂപ്പ്‌ ഉത്തര്‍പ്രദേശില്‍ ആയിരം കോടി രൂപ നിക്ഷേപിക്കും

ആഗ്ര: ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്‌ വടക്കേ ഇന്ത്യയിലേക്കും. ആഗ്രയില്‍ നടന്ന പ്രഥമ യു.പി. പ്രവാസി ദിവസിലാണ്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഈ പ്രഖ്യാപനം. തലസ്ഥാനമായ ലഖ്‌നോവിലാണ്‌ ഷോപ്പിംഗ്‌ മാള്‍, ഹോട്ടല്‍, കണ്‍വെണ്‍ഷന്‍ സെന്റര്‍ എന്നിവ നിര്‍മ്മിക്കാന്‍ ഗ്രൂപ്പ്‌ പദ്ധതിയിടുന്നത്‌. ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത ആദ്യത്തെ യു.പി. പ്രവാസി ദിവസിലെ മുഖ്യാഥിതിയായി പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു എം.എ.യൂസഫലി.ഒരു വ്യവസായി എന്ന നിലയിന്‍ താന്‍ നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്‌തിട്ടു്‌. യൂറോപ്പ്‌, ഏഷ്യ, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്ക മലയാളികള്‍ക്ക്‌ പുറമേ ഉത്തര്‍ പ്രദേശുകാരെയും ധാരാളം കാണാറു്‌. കെനിയയില്‍ പോയപ്പൊള്‍ എന്റെ യു.പി. സുഹൃത്ത്‌ പറഞ്ഞു. ഞങ്ങള്‍ ആഫ്രിക്കയിലും ലനിലുമൊക്കെയാണെങ്കിലും ഞങ്ങള്‍ എന്നും ഭാരതീയരാണ്‌. യൂസഫലി ഇങ്ങനെ പറഞ്ഞപ്പോള്‍ വന്‍ കരഘോഷമായിരുന്നു സദസ്സില്‍ മുഴങ്ങിയത്‌. ഉത്തര്‍ പ്രദേശുമായി വളരെ അടുത്ത ബന്ധമാണ്‌ എനിക്കുള്ളത്‌. എന്റെ ഭക്ഷ്യ സംസ്‌കരണ കമ്പനികളില്‌ 2,000ത്തോളം യു പിക്കാര്‍ ജോലി ചെയ്യുന്നു. എനിക്ക്‌ നിരവധി സര്വ കലാശാലകള്‍ ഡോക്ടറേറ്റ്‌ വെച്ചു നീട്ടിയെങ്കിലും അലീഗഡ്‌ സര്വകകലാശാലയില്‍ നിന്നുമാത്രമാണ്‌ സ്വീകരിച്ചു. വിദ്യാര്‌ഥിരകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കായിക മേഖലകളില്‍ അടിസ്ഥാന സൗകര്യം വേണം. അതുകൊുതന്നെ സര്വകകലാശാലയില്‍ ആണ്‌കുിട്ടികളുടെ സ്‌പോര്‌്വീസ്‌ കോംപ്ലക്‌സ്‌ പണിയാന്‍ അഞ്ച്‌ കോടി നല്‌കിു. പെണ്‌കുവട്ടികളുടെ സ്‌പോര്‌്‌്‌സ്‌ കോംപ്ലക്‌സ്‌ പണിയാന്‍ അഞ്ച്‌ കോടികൂടി നല്‍കുമെന്നും യൂസഫലി അറിയിച്ചു. വെറും പ്രഖ്യാപനത്തിലുപരി പ്രവൃത്തിയിലാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. സംസ്ഥാനത്ത്‌ നിക്ഷേപമിറക്കുന്നതിലൂടെ 3,000 ല്‍ അധികം ആളൂകള്‍ക്ക്‌ യു.പി.യില്‍ ജോലി ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിക്ഷേപിക്കുമെന്ന യൂസഫലിയുടെ പ്രഖ്യാപനത്തെ വ?കരഘോഷത്തോടെയാണ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവടക്കമുള്ളവര്‍ ഏറ്റെടുത്തത്‌.