Capturing Business 360°

ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ് എത്തി

സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ് (Swift Sport BeeRacing) പതിപ്പിനെ സുസുക്കി ഇറ്റലിയില്‍ അവതരിപ്പിച്ചു. ചാമ്പ്യൻ യെല്ലോദുബായ് ബ്ലാക് മെറ്റാലിക് കളര്‍ സ്‌കീമിലാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ ഒരുക്കം.സ്‌പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, 17 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. വീതിയേറിയ ഹണികോംബ് ഗ്രില്ലും മുന്‍ സ്പ്ലിറ്ററും ഉള്ളടങ്ങുന്നതാണ് ബീറേസിംഗ് പതിപ്പിന്റെ മുഖരൂപം. അകത്തളത്തെ പ്രധാന ആകര്‍ഷണം സെമി ബക്കറ്റ് ആകൃതിയിലുള്ള സീറ്റുകളാണ് . സ്‌പോര്‍ട് പെഡലുകള്‍, ലാവ റെഡ് ഇന്‍സേര്‍ട്ടുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവയും അകത്തളത്തില്‍ ഒരുങ്ങുന്നുണ്ട്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്. ലെതര്‍ റാപ്പ്ഡ് ഫ്ലാറ്റ്ബോട്ടം സ്റ്റീയറിംഗ് വീല്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവ അകത്തളത്തെ സവിശേഷതകളാണ്. സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ബീറേസിംഗ് പതിപ്പിന്റെയും ഒരുക്കം.
മണിക്കൂറില്‍ 210 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സുസൂക്കിയുടെ ഹാച്ച്ബാക്കിന് 8.1 സെക്കന്‍ഡുകള്‍ മതി. 120 ാാ ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ് പതിപ്പില്‍ പുതിയ സസ്‌പെന്‍ഷന് യൂണിറ്റാണ് ഇടംപിടിക്കുന്നത്.