Capturing Business 360°

രണ്ട്‌ പുത്തന്‍ സ്‌ട്രീറ്റ്‌ ബൈക്കുകളുമായി സുസുക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളിലേക്ക്‌ സുസുകി രണ്ടു പുതിയ വാഹന മോഡലുകള്‍കൂടി അവതരിപ്പിച്ചു. ൗ്വൌസശജിഎസ്‌എക്‌സ്‌ 1000, ജിഎസ്‌എക്‌സ്‌ 1000എഫ്‌ എന്നീ മോഡലുകളാണ്‌ പുറത്തിറക്കിയത്‌. സ്‌റ്റൈലും പവറും ഒന്നിക്കുന്ന സ്‌ട്രീറ്റ്‌ ബൈക്കാണ്‌ ജിഎസ്‌എക്‌സ്‌ ഇരട്ടകള്‍. ആധുനികവും ഭാരം കുറഞ്ഞതുമായ ചേസിസ്‌, സ്വിച്ചബിള്‍ 3 മോഡ്‌ ട്രാക്ഷന്‍, 43ാാ ഇന്‍വേര്‍ട്ടഡ്‌ കെവൈബി ഫോര്‍ക്‌സ്‌, റേഡിയല്‍ മൗണ്ട്‌ മോണോബ്ലോക്ക്‌ ബ്രെംബേ ബ്രേക്ക്‌, എന്നീ സവിശേഷതകളുമായാണ്‌ ഇരട്ട ബൈക്കുകള്‍ എത്തുന്നത്‌.
ൗ്വൌസശ01ആഗോളവിപണിയിലും ഇന്ത്യയിലും ഒരേസമയത്താണ്‌ ഈ വാഹനങ്ങള്‍ എത്തുന്നത്‌. പെര്‍ഫോമന്‍സ്‌ ഉറപ്പുനല്‍കുന്ന സ്‌ട്രീറ്റ്‌ ബൈക്കാണ്‌ ഇതെന്ന്‌ സുസുകി ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ അതുല്‍ ഗുപ്‌ത പറഞ്ഞു. കാന്‍ഡി ഡേറിങ്‌ റെഡ്‌/ ഗ്ലാസ്‌ സ്‌പാര്‍ക്കിള്‍ ബ്ലാക്ക്‌, മെറ്റാലിക്‌ ട്രിറ്റോണ്‍ ബ്ലൂ എന്നീ നിറങ്ങളിലാണ്‌ ഈ വാഹനങ്ങള്‍ ലഭ്യമാകുന്നത്‌. ജിഎസ്‌എക്‌സ്‌ എസ്‌1000ന്‌ 1,225,000 രൂപയും ജിഎസ്‌എക്‌സ്‌ 1000എഫിന്‌ 1270000 രൂപയുമാണ്‌ ഡല്‍ഹി എക്‌സ്‌ ഷോറൂം വില.