Don't miss

മുദ്ര വായ്പയുടെ ഗുണഫലം അനുഭവിക്കുന്നത് 12 കോടി ഗുണഭോക്താക്കളെന്ന് പ്രധാനമന്ത്രി; സംരംഭകർക്ക് ഇതുവരെ നൽകിയത് ആറ് ലക്ഷം കോടി രൂപ, വായ്പ എടുത്തതിൽ 28 ശതമാനം പേരും പുതിയ സംരംഭകർ

By on May 29, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതി പ്രകാരം ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ആറ് ലക്ഷം കോടി രൂപ 12 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കിയതായി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ 28 ശതമാനം പേരും(3.25 കോടി) ആദ്യമായി സംരംഭം തുടങ്ങാന്‍ വായ്പയെടുത്തവരാണെന്നും മോദി പറഞ്ഞു. അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുദ്ര ലോണ്‍ പദ്ധതി ഉപയോഗപ്പെടുത്തിയവരില്‍ 74 ശതമാനം പേര്‍(9 കോടി) സ്ത്രീ സംരംഭകരാണ്. 55 ശതമാനം പേര്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മുദ്ര യോജന 2015 ഏപ്രില്‍ 8 നാണ് ആരംഭിക്കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുദ്ര യോജന വഴി വായ്പ നല്‍കും. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നുവെന്ന ആരോപണത്തിന് മറുപടിയായാണ് മുദ്ര ലോണ്‍ പദ്ധതി ആരംഭിച്ചത്.

Follow Us