Capturing Business 360°

മാരുതി എസ്-ക്രോസ്സിന്റെ വില്‍പ്പന അമ്പതിനായിരം കടന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ വിലകൂടിയ വാഹനമായ എസ് -ക്രോസ്സിന്റെ വില്‍പ്പന 50,000 കടന്നു. 2015 ലാണ് എസ് ക്രോസ്സ് പുറത്തിറക്കിയത്. ഉയര്‍ന്ന വിലിയും വിപണിയിലെ മത്സരവും തുടക്കത്തില്‍ എസ്- ക്രോസ്സിന്റെ വില്‍പ്പനയ്ക്ക് ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.എസ് -ക്രോസ്സിന്റെ 46,000 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റത്. 4,000 യൂണിറ്റുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു.ഉയര്‍ന്ന വില ് വില്‍പ്പനയെ ബാധിച്ചതിനെ തുടര്‍ന്ന് മാരുതി എസ്-ക്രോസ്സിന്റെ നിരക്കില്‍ 90,000 രൂപയുടെ ഇളവ് അനുവദിക്കാന്‍ തയ്യാറായി.2015 ആഗസ്റ്റില്‍ പുറത്തിറക്കുമ്പോള്‍ 1.6 ലിറ്റര്‍ എസ് ക്രോസ്സിന്റെ അടിസ്ഥാന മോഡലിന്റെ വില 11.99 ലക്ഷം രൂപ ആയിരുന്നു. ജനുവരയില്‍ ഇത് 9.94 ലക്ഷമായി തിരുത്തി.നിലവില്‍ എസ്-ക്രോസ്സിന്റെ അടിസ്ഥാന വില 8.07 ലക്ഷം രൂപയാണ്.