Capturing Business 360°

മഹേഷ്‌ കൊടുമുടി ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ മേധാവി

ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മേധാവിയുടെ അധിക ചുമതല മഹേഷ്‌ കൊടുമുടിക്ക്‌. നിലവില്‍ ഫോക്‌സ്‌വാഗന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രസിഡന്റും മാനേജിങ്‌ ഡയറക്‌ടറുമാണ്‌ അദ്ദേഹം.ഇതുവരെ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ ഇന്ത്യയെ നയിച്ചിരുന്ന ജെറാസ്‌മിയോസ്‌ ഡോറിസാസ്‌ വ്യക്‌തിപരമായ കാരണങ്ങളെ തുടര്‍ന്നു യൂറോപ്പിലേക്ക്‌ മടങ്ങിയ ഒഴിവിലാണ്‌ കൊടുമുടി(48)യുടെ സ്‌ഥാനാരോഹണം. ഫോക്‌സ്‌വഗന്‍ ഗ്രൂപ്‌ ഇന്ത്യ ചീഫ്‌ റപ്രസന്റേറ്റീവ്‌, ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ എന്നീ നിലകളിലും ഡോറിയാസ്‌ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.ഇന്ത്യയിലും യു എസിലുമായാണു കൊടുമുടി എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ യു എസില്‍ വാഹന വ്യവസായ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 2008ലാണ്‌ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍(കോര്‍പറേറ്റ്‌ പര്‍ച്ചേസിങ്‌) ആയി നാട്ടിലെത്തിയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന്‌ ഫോക്‌സ്‌വാഗന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രസിഡന്റും മാനേഡിങ്‌ ഡയറക്‌ടറുമായി നിയമിതനായി. പുണെയ്‌ക്കടുത്ത്‌ ചക്കനിലുള്ള ഫോക്‌സ്‌വാഗന്‍ കാര്‍ നിര്‍മാണശാലയുടെ ചുമതലയും കൊടുമുടിക്കാണ്‌.