Capturing Business 360°

ബിഎംഡബ്ല്യു മിനി വില കൂടും

മുംബൈ:ബിഎംഡബ്ല്യു അല്ലെങ്കില്‍ മിനി വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അത്‌ ഈ വര്‍ഷം തന്നെ വാങ്ങുന്നതാണ്‌ പോക്കറ്റിനു നല്ലത്‌. കാരണം ബിഎംഡബ്ല്യു മിനി മോഡലുകള്‍ക്ക്‌ 2014 ജനുവരി ഒന്നു മുതല്‍ ഇന്ത്യയില്‍ വില വര്‍ധിക്കുകയാണ്‌. ബിഎംഡബ്ല്യു ഇന്ത്യ അക്കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഴ്‌ മുതല്‍ പത്ത്‌ ശതമാനം വരെയാണ്‌ വില കൂടുക. ഇന്ത്യയിലെ ലക്ഷുറി കാര്‍ വിപണിയില്‍ മൂന്നാം സ്ഥാനക്കാരായ ബിഎംഡബ്ല്യു ഈ വര്‍ഷം തുടക്കത്തില്‍ ആറ്‌ ശതമാനവും ഓഗസ്റ്റില്‍ അഞ്ച്‌ ശതമാനവും വിലവര്‍ധിപ്പിച്ചിരുന്നു.
വാഹനവിപണിയില്‍ വര്‍ഷാവസാനത്തോടെ വില്‍പ്പനമാന്ദ്യം നേരിടാറുണ്ട്‌. കാരണം, വരുംവര്‍ഷത്തെ മോഡല്‍ സ്വന്തമാക്കാനാണ്‌ ഉപ�ോക്താക്കള്‍ സ്വഭാവികമായും ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ വമ്പന്‍ ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ചാണ്‌ പലപ്പോഴും വാഹനനിര്‍മാതാക്കള്‍ സ്‌റ്റോക്ക്‌ ക്ലിയറന്‍സ്‌ നടത്താറുള്ളത്‌. ബിഎംഡബ്ല്യു ആ കളം ഒന്നു മാറ്റി ചവിട്ടി. പുതുവര്‍ഷത്തില്‍ വിലവര്‍ധനയുണ്ടാകുമെന്ന്‌ നേരത്തെ തന്നെ പ്രഖ്യാപിച്ച്‌ വര്‍ഷാവസാന വില്‍പ്പന മെച്ചപ്പെടുത്താനാണ്‌ ജര്‍മന്‍ കമ്പനിയുടെ ശ്രമം.