Capturing Business 360°

ഫോക്‌സ്‌വാഗണ്‍ എല്ലാ കാറുകള്‍ക്കും വില കുറച്ചു

കൊച്ചി : കേന്ദ്ര ഇടക്കാല ബജറ്റില്‍ എക്‌സൈസ്‌ തീരുവ വെട്ടി കുറച്ചതിനെത്തുടര്‍ന്ന്‌ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എല്ലാ കാറുകളുടേയും വില കുറച്ചു.
പോളോയുടെ വിലയില്‍ വിവിധ മോഡലുകളിലായി 18000 മുതല്‍ 31000 രൂപ വരെ കുറഞ്ഞു. വെന്റോ മോഡലുകളിലുണ്ടായ കുറവ്‌ 14500 രൂപ മുതല്‍ 27000 രൂപ വരെയാണ്‌. 38000 രൂപ മുതല്‍ 51000 രൂപ വരെയാണ്‌ ജെറ്റയുടെ വിലയിലുണ്ടായ കുറവ്‌.
എക്‌സൈസ്‌ തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറവ്‌ പൂര്‍ണമായും ഉപയോക്താക്കള്‍ക്ക്‌ കൈമാറാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ കമ്പനി പാസഞ്ചര്‍ കാര്‍ വിഭാഗം മാനേജിങ്‌ ഡയരക്‌റ്റര്‍ അരവിന്ദ്‌ സാക്‌സേന പറഞ്ഞു. എക്‌സൈസ്‌ തീരുവ കുറച്ച നടപടി വാഹന വിപണിയില്‍ ഉണര്‍വ്‌ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.