Capturing Business 360°

ഫാസ്റ്റ്‌ഫുഡ്‌ വിഭവങ്ങളില്‍ ഏതു ഘട്ടത്തിലും മാലിന്യം കലരാം

ഫാസ്റ്റ്‌ഫുഡ്‌ പ്രണയവും ജീവിതശൈലീരോഗസാധ്യതയും – 2

നിര്‍മാണം മുതല്‍ തീന്‍മേശയിലെത്തുന്നതു വരെയുളള ഏതുഘട്ടത്തിലും ഫാസ്റ്റ്‌ഫുഡ്‌ വിഭവങ്ങളില്‍ കണ്‌ടാമിനേഷന്‍ (സൂക്ഷ്‌മാണുക്കള്‍, മാലിന്യങ്ങള്‍… ആരോഗ്യത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ കലരുക) സാധ്യത ഏറെയാണ്‌. പ്രത്യേകിച്ചു ഷവര്‍മ പോലെയുളള ജനപ്രിയ ഫാസ്റ്റ്‌ ഫുഡ്‌ ഇനങ്ങളില്‍. അതിലുപയോഗിക്കുന്ന ാമ്യീിമശലെ (എണ്ണയും മുട്ടയും കൂടി മിക്‌സ്‌ ചെയ്‌തത്‌) ചിലപ്പോള്‍ അപകടകാരിയാകുന്നു.

ഒരു മുട്ട കേടാണെങ്കില്‍ അതില്‍നിന്നു വരുന്ന സാല്‍മൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്‌ടാക്കാം. അതു തയാറാക്കാന്‍ ഉപയോഗിക്കുന്ന ചിക്കന്‍ കേടാകാനുളള സാധ്യതകള്‍ പലതാണ്‌. വേവിച്ചചിക്കന്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്ന രീതിയാണു കണ്‌ടുവരുന്നത്‌. താപനിലയില്‍ വ്യത്യാസം വന്നാല്‍ ഫ്രിഡ്‌ജിനുള്ളിലിരുന്നുതന്നെ കേടാകാം. അല്ലെങ്കില്‍ പാകം ചെയ്‌തപ്പോള്‍ വേണ്‌ടവിധം വേവാത്ത ചിക്കന്‍ ഭാഗങ്ങള്‍ വഴിയും കണ്‌ടാമിനേഷന്‍ വരാം.

കൈ കഴുകണം, വ്യക്തിശുചിത്വം വേണം

ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാര്‍ഥത്തില്‍ വൃത്തിയില്ലാത്ത അടുക്കള ഉപകരണം എന്നു പറയാവുന്നതു
മനുഷ്യന്റെ കൈ തന്നെയാണ്‌.

തീന്‍മേശയും മറ്റും തുടയ്‌ക്കാന്‍ ഉപയോഗിച്ച വേസ്റ്റ്‌ തുണി എടുത്ത കൈ കൊണ്‌ടുതന്നെ വീണ്‌ടും ഭക്ഷ്യവിഭവങ്ങള്‍ എടുത്തു വിളമ്പുന്ന രീതി പലപ്പോഴും കാണാറുണ്‌ട്‌.(വേസ്റ്റ്‌ തുടയ്‌ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്‌) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ്‌ ഫുഡ്‌ വിഭവങ്ങളില്‍ കണ്‌ടാമിനേഷന്‍ സംഭവിക്കാം.

പഴകിയ ബര്‍ഗര്‍ കഴിക്കരുത്‌

ഇനി ബര്‍ഗറിന്റെ കാര്യം. അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേര്‍ന്ന സ്റ്റഫിംഗ്‌ കേടാകാനുളള സാധ്യതയുണ്‌ട്‌്‌. തയാറാക്കി പെട്ടെന്നു കഴിക്കേണ്‌ട ഭക്ഷണമാണ്‌ ഫാസ്റ്റ്‌ ഫുഡ്‌. ബര്‍ഗറും മറ്റും തയാറാക്കി ഒന്നുരണ്‌ടു മണിക്കൂര്‍ ഫ്രിഡ്‌ജിനു പുറത്തിരുന്നാല്‍ ചീത്തയാകാനുളള സാധ്യത കൂടുതലാണ്‌.പഴകിയ ബര്‍ഗര്‍ കഴിക്കരുത്‌. അതിനുളളില്‍ വയ്‌ക്കുന്ന ഉളളി പെട്ടെന്നു കേടാകാനിടയുണ്‌ട്‌്‌.

പഫ്‌്‌സിലെ മസാലക്കൂട്ട്‌

ഇനി പഫ്‌സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട്‌ പെട്ടെന്നു ചീത്തയാകാനുളള സാധ്യതയുണ്‌ട്‌്‌. പ്രത്യേകിച്ചും അതിനകത്തു വയ്‌ക്കുന്ന ഉളളി, പച്ചക്കറികള്‍ എന്നിവയും വേഗം കേടാകുന്നു.

രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി..!

ഫാസ്റ്റ്‌ ഫുഡ്‌ വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്‌. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാല്‍ നിമിഷങ്ങള്‍ക്കകം അതില്‍ ബാക്ടീരിയയുടെ സാന്നിധ്യമുണ്‌ടാകും. ഉളളി വയട്ടിയതാണെങ്കിലും കഥ മാറില്ല.

ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉളളിക്കുണ്‌ട്‌. ചെങ്കണ്ണുണ്‌ടാകുമ്പോള്‍ അടുക്കളയിലും മറ്റും ഉളളി മുറിച്ചു വച്ചാല്‍ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകര്‍ഷിച്ചു തന്നിലേക്ക്‌ അടുപ്പിക്കാനുളള ഉളളിയുടെ ശേഷി അപാരമാണ്‌.

ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്‌

സാലഡുകളില്‍ ഉള്ളിയും മറ്റും അരിഞ്ഞു ചേര്‍ക്കാറുണ്‌ട്‌. ഉളളി അരിഞ്ഞത്‌ അധികനേരം തുറന്നു വയ്‌ക്കുന്നതും അപകടം. വിളമ്പുന്നതിനു തൊട്ടുമുമ്പു മാത്രമേ ളള്ളി അരിഞ്ഞു ചേര്‍ക്കാന്‍ പാടുളളൂ. ഒന്നുരണ്‌ടു മണിക്കൂറൊക്കെ പുറത്തിരിക്കാന്‍ പാടില്ല. അത്‌ ഉണ്‌ടാക്കിയാല്‍ അപ്പോള്‍ത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ്‌ ഉണ്‌ടാക്കി വയ്‌ക്കാന്‍ പാടുളളൂ. അല്ലെങ്കില്‍ അതു ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.

ഡെയിഞ്ചര്‍ സോണ്‍ കടക്കണം

ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയില്‍ ഇരിക്കുമ്പോള്‍ അതില്‍ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്‌. സാലഡിനുളള പച്ചക്കറികള്‍ നേരത്തേ മുറിച്ചാല്‍ അതു ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. വിളമ്പാന്‍ നേരം മാത്രം പുറത്തേടുക്കുക. ഒന്നുകില്‍ തണുപ്പിച്ചു വയ്‌ക്കുക. അല്ലെങ്കില്‍ ചൂടാക്കി വയ്‌ക്കുക. ആറ്‌ ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചര്‍ സോണ്‍. ഈ താപനിലകള്‍ക്കിടയില്‍ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്‌.

വേണം വൃത്തിയുളള പശ്ചാത്തലം

ഫാസ്റ്റ്‌ ഫുഡ്‌ വിഭവങ്ങള്‍ തയാര്‍ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുള്ളതായിരിക്കണം. അതില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകളില്‍ക്കൂടിയും അണുബാധയുണ്‌ടാവാം. ഏതു ഘട്ടത്തിലും ഇതു സംഭവിക്കാം. ഫ്രഷ്‌ ചിക്കന്‍ ഫ്രിഡ്‌ജില്‍ ഇരിക്കുമ്പോള്‍ അതില്‍ മൈക്രോബ്‌സ്‌ (അണുക്കള്‍)ഒന്നും പെരുകുന്നില്ല. എന്നാല്‍ പുറത്തെടുക്കുമ്പോള്‍ നോര്‍മല്‍ താപനിലയില്‍ വരുമ്പോള്‍ സൂക്ഷ്‌മാണുക്കള്‍ പെരുകാനുളള സാധ്യത കൂടുതലാണ്‌.