Capturing Business 360°

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതിരോധ മേഖലയിലേക്ക് സ്വാഗതം : പ്രധാനമന്ത്രി

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക് സ്റ്റാ​ര്‍​ട്ട​പ് സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള വ​ഴി തു​റ​ന്ന് ഇ​ന്നൊ​വേ​ഷ​ന്‍ ഫോ​ര്‍ ഡി​ഫ​ന്‍​സ് എ​ക്സ​ല​ന്‍​സി​ന് (ഐ​ഡെ​ക്സ് ) ചെന്നൈയിൽ ഒൗ​ദ്യോ​ഗി​ക തു​ട​ക്കം. ചെ​ന്നൈ മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ക്കു​ന്ന ഡി​ഫ​ന്‍​സ് എ​ക്സ്പോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ്രസംഗിക്കവെയാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ സ്റ്റാ​ര്‍​ട്ട​പ് സം​രം​ഭ​ങ്ങ​ളെ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലേ​ക്ക് സ്വാഗതം ചെയ്തത്.
ത​മി​ഴ്നാ​ട്ടി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും പ്ര​തി​രോ​ധ വ്യ​വ​സാ​യ സം​ബ​ന്ധി​യാ​യ ഇ​ട​നാ​ഴി​ക​ള്‍ ആ​രം​ഭി​ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1,500 കോ​ടി ഡോ​ള​ര്‍ മു​ട​ക്കി അ​മേ​രി​ക്ക​ന്‍ കമ്പനി​യാ​യ ലോ​ക്ക്ഹീ​ഡ് മാ​ര്‍​ട്ടി​നി​ല്‍​നി​ന്നു സൈന്യത്തിന് ആവശ്യമായ 110 പു​തി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നു​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2014ല്‍ ​പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​യ​റ്റു​മ​തി അ​നു​മ​തി 118 ആ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന​ത് 794 ആ​ണ്. ഇ​തി​ലൂ​ടെ 8,400 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ട​പാ​ട് 1,70,000 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ഡി​ഫ​ന്‍​സ് എ​ക്സ്പോ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ അ​ര​മ​ണി​ക്കൂ​ര്‍ പ്ര​സം​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സേ​ന ഏ​തു വെ​ല്ലു​വി​ളി​യും നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സൈ​നി​ക​ര്‍​ക്ക് ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​ള്ള ദീ​ര്‍​ഘ​നാ​ളാ​യു​ള്ള പ​രാ​തി പ​രി​ഹ​രി​ച്ചു. ഇ​ന്ത്യ ആ​രു​ടെ​യും അ​തി​ര്‍​ത്തി​ക​ള്‍ കൈ​യേ​റി​യി​ട്ടില്ലെ​ന്നും അ​ശോ​ക ച​ക്ര​വ​ര്‍​ത്തി മ​നു​ഷ​ത്വ​ത്തി​നു വി​ല ക​ല്‍​പ്പി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നെ​ന്നും ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​കോ​പ​ന​ത്തെ സൂ​ചി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധമ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ക്സ്പോ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ക​ര-​നാ​വി​ക-​വ്യോ​മ സേ​ന​ക​ള്‍ ന​ട​ത്തി​യ അഭ്യാസവും ക​ണ്ട​ശേ​ഷ​മാ​ണ് മോ​ദി മ​ട​ങ്ങി​യ​ത്. രാ​വി​ലെ 9.30ന് ​ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വ​രി​ലാ​ല്‍ പു​രോ​ഹി​ത്, മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍​ശെ​ല്‍​വം തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നു സ്വീ​ക​രി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍ കാ​വേ​രി പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മോ​ദി​യു​ടെ വ​ര​വി​നെ​ത്തു​ട​ര്‍​ന്ന് എ​ക്സ്പോ ന​ഗ​റി​നു സ​മീ​പ​ത്തു​ള്ള ഈ​സ്റ്റ് കോ​സ്റ്റ് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കു​റോ​ളം ത‌​ട​ഞ്ഞി​രു​ന്നു. ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ ഡി​ഫ​ന്‍​സ് എ​ക്സ്പോ-2018 നാ​ളെ സ​മാ​പി​ക്കും.