Capturing Business 360°

പച്ചക്കറിക്കൃഷി തുടങ്ങാം

മുളക്, വഴുതന, തക്കാളി എന്നിവയുടെ വിത്തു പാകി മുളപ്പിച്ച്, 2025 ദിവസം പ്രായമായ തൈകളാണ് നടുക. തൈകള്‍ വൈകുന്നേരം നട്ടു നനയ്ക്കുക. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മഞ്ഞള്‍, ചുരയ്ക്ക, വെണ്ട എന്നിവയുടെ വിത്ത് നേരിട്ടും കുത്താം. എന്നാല്‍ ഇതിനൊപ്പം കുറെ വിത്തുകള്‍ പോളിത്തീന്‍ ഉറകളില്‍ നടണം. മുളയ്ക്കാത്ത തടങ്ങളില്‍ കേടുപോക്കുന്നതിന് ഇവ ഉപകരിക്കും. സ്ഥലം കുറവാണെങ്കില്‍ ചെറുകവറുകളില്‍ മുളപ്പിച്ച് തൈകള്‍ നടുന്നതു കൊള്ളാം. ഒരേ മേനി തൈകള്‍ ഒരുമിച്ചു പിടിച്ചുകിട്ടും. മോശം തൈകളെ ഒഴിവാക്കുകയും ചെയ്യാം.
പച്ചക്കറികളുടെ ചെടികളില്‍ കുരുടിപ്പു കണ്ടേക്കാം. ജാസിഡ്, വെള്ളീച്ച എന്നീ ചെറുകീടങ്ങളാണ് കാരണം. ജാസിഡ് നീരൂറ്റി കുടിക്കുമ്പോള്‍ ഇലകളുടെ അരികുവശങ്ങള്‍ ഉള്ളിലേക്ക് കപ്പു മാതിരി വളയും. വെളുത്തുള്ളി 18 ഗ്രാം തൊലികളഞ്ഞ് അരയ്ക്കുക. അതുപോലെ ഒന്‍പതു ഗ്രാം പച്ചമുളകും ഒന്‍പതു ഗ്രാം ഇഞ്ചിയും അരയ്ക്കുക. ഇവ മൂന്നും ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കുക. നന്നായി ഇളക്കി അരിച്ചെടുത്ത ലായനിയുടെ 500 മി. ലീറ്ററില്‍ 100 മി. ലീറ്റര്‍ സോപ്പുലായനി ചേര്‍ക്കുക. തുടര്‍ന്ന് 9.5 ലീറ്റര്‍ വെള്ളവും കൂടി ചേര്‍ത്ത് ചെടികളില്‍ തളിക്കുക. മഞ്ഞ ബോര്‍ഡില്‍ ആവണക്കെണ്ണ തേച്ച് പച്ചക്കറികള്‍ക്കിടയില്‍ തൂക്കിയിടുക. ചെറുപ്രാണികള്‍ അതില്‍ പറ്റിക്കൂടും. ഇടയ്ക്കിടെ ബോര്‍ഡ് വൃത്തിയാക്കി പുതുതായി ആവണക്കെണ്ണ തേയ്ക്കുക. 30 ഗ്രാം വേപ്പിന്‍കുരു തോടു കളഞ്ഞ് നന്നായി പൊടിക്കുക. ഇതു കിഴികെട്ടി 10 ലീറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി കെട്ടിയിടുക. തുടര്‍ന്ന് അരിച്ചെടുക്കുക. ഈ ലായനിയില്‍ ഖാദിയുടെ സോപ്പ്, വെള്ളത്തില്‍ അലിയിച്ച് 10 മി. ലീറ്റര്‍ ഒരു ലീറ്റര്‍ ലായനിയില്‍ എന്ന കണക്കിന് ചേര്‍ത്തു പച്ചക്കറികളില്‍ തളിക്കുക.
കുരുടിപ്പിനെ നിയന്ത്രിക്കാന്‍ രാസകീടനാശിനിയായ അസഫേറ്റ് 7.5 ഗ്രാം 10 ലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് തൈകളായിരിക്കുമ്പോള്‍ സ്‌പ്രേ ചെയ്യാം. ടൗരസഴമി 25 ണഏ എന്ന രാസകീടനാശിനി 4 ഗ്രാം 16 ലീറ്റര്‍ വെള്ളത്തില്‍ കലക്കി 10 സെന്റ് സ്ഥലത്ത് സ്‌പ്രേ ചെയ്താല്‍ ഈ ചെറുകീടങ്ങളെ നിയന്ത്രിക്കാം. വിളവെടുക്കുന്ന കാലങ്ങളില്‍ രാസകീടനാശിനികള്‍ ഒഴിവാക്കുക.
വന്‍പയര്‍ മൂന്നു തരമുണ്ട്. ഒടിപ്പയര്‍ പടര്‍ന്നുവളരുന്നു. മഞ്ചേരി ലോക്കല്‍, കുരുത്തോലപ്പയര്‍, ലോല എന്നിവ മികച്ചയിനങ്ങളാണ്. ചാലുകളിലോ തടങ്ങളിലോ നടാം. നിരകള്‍ തമ്മില്‍ 1.5 മീറ്ററും നിരയില്‍ ചെടികള്‍ തമ്മില്‍ ഒരു മീറ്ററും അകലം. ഭാഗ്യലക്ഷ്മി, അനശ്വര എന്നിവ നല്ലയിനം കുറ്റിപ്പയറാണ്. ഇവ പൊതുവേ മണിപ്പയറുകളാണ്. ഒടിപ്പയറായും മണിപ്പയറായും ഉപയോഗിക്കുന്ന കുറ്റിച്ച ഇനങ്ങളാണ് മൂന്നാമത്തെ വിഭാഗം. കനകമണി നല്ലയിനമാണ്. രണ്ടും മൂന്നും വിഭാഗത്തില്‍പ്പെട്ടവ വിതച്ചോ കുത്തിയിട്ടോ നടാം. ഏക്കറിന് 100 കിലോ കുമ്മായം ചേര്‍ക്കുന്നതുകൊള്ളാം. അടിവളമായി ഏക്കറിന് എട്ടു ടണ്‍ കാലിവളം, ഒന്‍പതു കിലോ യൂറിയ, 60 കിലോ റോക്ക് ഫോസ്‌ഫേറ്റ്, ഏഴു കിലോ പൊട്ടാഷ് വളം എന്നിവ ചേര്‍ക്കണം.