Capturing Business 360°

ന്യൂജെന്‍ ഫുഡ് ആപ്പുമായി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി; ഇഷ്ടഭക്ഷണം ഇനി നിമിഷങ്ങൾക്കുള്ളിൽ കൺമുന്നില്‍

ന്യൂഏജ് ന്യൂസ്

കൊച്ചി : ന്യൂ ജെന്‍ ആപ്പുമായി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്ബനിയുടെ വരവ്, എറ്റവും വേഗതയില്‍ ഇഷ്ടഭക്ഷണം നാവില്‍ തുമ്ബില്‍ എത്തിക്കുന്ന ഫോക്ക് ഈറ്റസ്സ് എന്ന നൂതന ആശയത്തിലൂടേയാണ്. കേരളത്തിലും കുവൈറ്റിലുമാണ് ഫോക്ക് ഈറ്റസ്സ് കമ്ബനി സേവനം ആരംഭിക്കുന്നത്.

കുവൈറ്റിലെ പ്രമുഖ ഹോട്ടല്‍ ബിസിനസ്സ് വ്യാപാരി സനല്‍ കുമാറാണ് ഫോക്ക് ഈറ്റസ്സിന്റെ എം.ഡി. നിലവിലെ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, ഫുഡ് പാണ്ഡാ, സോമാറ്റോ ഇവയില്‍ നിന്നും വ്യത്യസ്തമായി , ഭക്ഷണ പ്രേമികള്‍ക്ക് വേഗത്തില്‍ തന്നെ ഏറ്റവും അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്ന് ദക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാന്‍ സാധിക്കും.

കേരളത്തിലേയും കുവൈറ്റിലേയും മികച്ച ഭക്ഷണശാലകളെയാണ് ഫോക്ക് ഈറ്റസ്സ് ഉപഭോക്താക്കളുടെ നാവിന് രുചിപകരാന്‍ ഈ ആപ്പില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഏറ്റവും ലളിതമായ രീതിയില്‍, ആവശ്യമുള്ള വിഭവങ്ങളും, ഹോട്ടലും തീരഞ്ഞെടുക്കാനും, ഓണ്‍ലൈനായും ,ക്യാഷ് ഓണ്‍ ഡെലിവറിയായും പേയ്മെന്റെ ചെയ്ത് ഭക്ഷണം എത്തിക്കുന്ന തികച്ചും നയന മനോഹരമായ ഒരു യൂസര്‍ ഇന്റെര്‍ഫേസ്സ് ഡിസൈനാണ് ഫോക്ക് ഈറ്റസ്സ് അവലംഭിച്ചിരിക്കുന്നത്.