Don't miss

നോട്ട് നിരോധനം, ജിഎസ്ടി, ഇന്ധന വിലക്കയറ്റം… ഇതൊക്കെ എന്ത്? ബിജെപിയുടെ വരുമാനത്തിൽ എൺപത് ശതമാനത്തിലധികം വർദ്ധനയെന്ന് റിപ്പോർട്ട്

By on June 13, 2018

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ലോ​ക​ത്തെ തന്നെ ഏ​റ്റ​വും സമ്പ​ന്ന​മാ​യ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ ഒ​ന്നാ​യ ബി​ജെ​പി​യു​ടെ വ​രു​മാ​നം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 81 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​മാ​യ ദ ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2016-17 കാ​ല​ത്തെ ക​ണ​ക്കു​ക​ളാ​യി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 1034 കോ​ടി രൂ​പ വ​രു​മാ​ന​മു​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 66.34 ശ​ത​മാ​നത്തോളം വരുന്ന തുകയാണിത്.

ന്യൂഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഹെഡ്ക്വാർട്ടേഴ്‌സ്

കോ​ണ്‍ഗ്ര​സ് 225.36 കോ​ടി രൂ​പ​ (14.45 ശ​ത​മാ​നം), ബി​എ​സ്പി 173.58 കോ​ടി രൂ​പ​ (11.13 ശ​ത​മാ​നം), സി​പി​എം 100.25 കോ​ടി​ (6.43 ശ​ത​മാ​നം), എ​ൻ​സി​പി 17.235 കോ​ടി (1.11 ശ​ത​മാ​നം), തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് 6.39 കോ​ടി (0.41 ശ​ത​മാ​നം), സി​പി​ഐ 2.079 കോ​ടി​ (0.13 ശ​ത​മാ​നം) എന്നിങ്ങനെ മറ്റു പാർട്ടികളും വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ദേശീയ പാർട്ടിയും മുഖ്യ പ്രതിപക്ഷവുമായ കോൺഗ്രസിന് 225 കോ​ടി രൂ​പയുടെ വരുമാനമുള്ളപ്പോൾ ഏതാനും സംസ്ഥാനങ്ങളിൽ മാത്രം ശക്തമായ സാന്നിധ്യമുള്ള ബി​എ​സ്പിയും സിപിഎമ്മും തൊട്ടു പിന്നിൽ എത്തിയതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us