Don't miss

നിപ വൈറസ് വ്യാപാര മേഖലക്കും ഇരുട്ടടിയാകുന്നു; സംസ്ഥാനത്ത് പഴ വര്‍ഗങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍

By on May 23, 2018

ന്യൂഏജ് ന്യൂസ്

കോഴിക്കോട്: പനിപ്പേടിയില്‍ പഴ വര്‍ഗ്ഗങ്ങളുടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെ നിപ വൈറസ് പടരുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പഴ വര്‍ഗങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞത്. മാങ്ങ, പേരക്ക, ഞാവല്‍ എന്നിവയ്ക്ക് ആവശ്യക്കാരില്ല എന്ന അവസ്ഥയാണെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഴങ്ങളും ജ്യൂസും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. പഴക്കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ നടക്കും. പഴകിയതും പക്ഷിമൃഗാതികള്‍ ഭക്ഷിച്ച് ബാക്കി വന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ ശാസ്ത്രീയമായി നശിപ്പിക്കും.

Follow Us